നവജ്യോത് സിങ് സിദ്ദുവും ബിജെപിയിലേക്ക്?; പഞ്ചാബിലെ 3 എംഎൽഎമാരും കോൺഗ്രസ് വിടും

നവജ്യോത് സിങ് സിദ്ദുവും ബിജെപിയിലേക്കെന്ന് അഭ്യൂഹം | Navajot singh sidhu and 3 congress mlas may join bjp | National News | Manorama News | Malayalam News
നവജ്യോത് സിങ് സിദ്ദുവും ബിജെപിയിലേക്ക്?; പഞ്ചാബിലെ 3 എംഎൽഎമാരും കോൺഗ്രസ് വിടും
ഓൺലൈൻ ഡെസ്ക്
Published: February 18 , 2024 09:49 AM IST
1 minute Read
നവജ്യോത് സിങ് സിദ്ദു
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസിൽ മുതിർന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്കു തുടരവെ നേതൃത്വത്തെ ഞെട്ടിച്ച് നവജ്യോത് സിങ് സിദ്ദുവും പാർട്ടി വിട്ടു ബിജെപിയിലേക്കെന്നു വിവരം. പഞ്ചാബിലെ മുൻ പിസിസി അധ്യക്ഷനായ സിദ്ദുവും കോൺഗ്രസിലെ മൂന്നു എംഎൽഎമാരും അടുത്ത ആഴ്ചയോടെ പാർട്ടി വിട്ടേക്കുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.
Will address a press conference at Patiala , 26 Yadavindra Colony , Mall Road at my residence at 12.15 Noon ! All invited for this conference on farmer issues …— Navjot Singh Sidhu (@sherryontopp) February 17, 2024
പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തെ ധിക്കരിച്ച് സമാന്തര യോഗങ്ങളും റാലികളും സംഘടിപ്പിച്ചതിനു സിദ്ദുവിനെതിരെ നേതാക്കൾ ഹൈക്കമാന്‍ഡിനു പരാതി നല്‍കിയിരുന്നു. പാർട്ടി പരിപാടികളുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അടുത്തിടെയായി സിദ്ദുവിന്റെ സഹകരണമുണ്ടാകില്ലെന്നു മുതിർന്ന കോൺഗ്രസ് നേതാക്കൾ പറയുന്നു.
കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചയ്ക്ക് 12.15നു സിദ്ദു വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നാണു വിവരം. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥും മകൻ നകുൽനാഥും ബിജെപിയിൽ ചേരുമെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ അടുത്തിടെയാണ് ബിജെപിയിൽ ചേർന്നത്.
English Summary:
Navajot singh sidhu and 3 congress mlas may join bjp
40oksopiu7f7i7uq42v99dodk2-2024-02 mo-politics-leaders-navjoysinghsidhu 40oksopiu7f7i7uq42v99dodk2-list 5us8tqa2nb7vtrak5adp6dt14p-2024-02-18 5us8tqa2nb7vtrak5adp6dt14p-2024 40oksopiu7f7i7uq42v99dodk2-2024-02-18 5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp mo-news-world-countries-india-indianews mo-news-national-states-punjab 56602cl3ijbt0cjc3lf8dmmg1c mo-politics-parties-congress 40oksopiu7f7i7uq42v99dodk2-2024 5us8tqa2nb7vtrak5adp6dt14p-2024-02
Source link