WORLD

പാക് തെരഞ്ഞെടുപ്പിൽ വൻ ക്രമക്കേടെന്ന്; റാവൽപിണ്ടി തെര. കമ്മീഷണർ രാജിവച്ചു


റാ​​​വ​​​ൽ​​​പി​​​ണ്ടി: പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ പൊ​​​തു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വ​​​ൻ ക്ര​​​മ​​​ക്കേ​​​ട് ന​​​ട​​​ന്നു​​​വെ​​​ന്നും അ​​​തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഏ​​​ൽ​​​ക്കു​​​ന്നു​​​വെ​​​ന്നും പ​​​റ​​​ഞ്ഞ് റാ​​​വ​​​ൽ​​​പ​​​ണ്ടി​​​യി​​​ലെ ഇ​​​ല​​​ക്‌ഷൻ ക​​​മ്മീ​​​ഷ​​​ണ​​​ർ ലി​​​യാ​​​ക്ക​​​ത്ത് അ​​​ലി ച​​​ത്താ രാ​​​ജി​​​വ​​​ച്ചു. ചീ​​​ഫ് ഇ​​​ല​​​ക്‌ഷൻ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്കും ചീ​​​ഫ് ജ​​​സ്റ്റീ​​​സി​​​നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക്ര​​​മ​​​ക്കേ​​​ടി​​​ൽ പ​​​ങ്കു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​രോ​​​പി​​​ച്ചു. ഈ ​​​മാ​​​സം എ​​​ട്ടി​​​നു ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ക്ര​​​മ​​​ക്കേ​​​ട് ആ​​​രോ​​​പി​​​ച്ച്, ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​മ്രാ​​​ൻ ഖാ​​​ന്‍റെ പി​​​ടി​​​ഐ പാ​​​ർ​​​ട്ടി ദേ​​​ശ​​​വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​തി​​​ഷേ​​​ധം ആ​​​രം​​​ഭി​​​ച്ച​​​തി​​​നി​​​ടെ​​​യാ​​​ണ് ഈ ​​​സം​​​ഭ​​​വം. പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ ജ​​​യി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ലി‍യാ​​​ക്ക​​​ത്ത് ച​​​ത്താ ആ​​​രോ​​​പി​​​ച്ചു.

“ക്ര​​​മ​​​ക്കേ​​​ടി​​​ന്‍റെ മു​​​ഴു​​​വ​​​ൻ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​വും ഞാ​​​നേ​​​ൽ​​​ക്കു​​​ന്നു. രാ​​​ജ്യ​​​ത്തെ പി​​​ന്നി​​​ൽ​​​നി​​​ന്നു കു​​​ത്തി​​​യ എ​​​നി​​​ക്ക് ഉ​​​റ​​​ക്കം കി​​​ട്ടു​​​ന്നി​​​ല്ല. ആ​​​ത്മ​​​ഹ​​​ത്യ​​​യാ​​​ണ് ആ​​​ലോ​​​ചി​​​ച്ച​​​ത്. എ​​​ല്ലാം ജ​​​ന​​​ത്തെ അ​​​റി​​​യി​​​ക്കാ​​​മെ​​​ന്ന് പി​​​ന്നീ​​​ട് തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു”- റാ​​​വ​​​ൽ​​​പി​​​ണ്ടി​​​യി​​​ലെ ക്രി​​​ക്ക​​​റ്റ് സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് സം​​​സാ​​​രി​​​ച്ച ലി​​​യാ​​​ക്ക​​​ത്ത് പ​​​റ​​​ഞ്ഞു. അ​​​തേ​​​സ​​​മ​​​യം ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ത​​​ള്ളി​​​ക്ക​​​ള​​​യു​​​ന്ന​​​താ​​​യി പാ​​​ക് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ പ്ര​​​തി​​​ക​​​രി​​​ച്ചു.


Source link

Related Articles

Back to top button