WORLD

ന​വ​ൽ​നി​യു​ടെ മരണം: ഉ​ത്ത​ര​വാ​ദി പു​ടി​നെ​ന്ന് ബൈ​ഡ​ൻ


വാ​ഷിം​ഗ്ട​ൺ ഡി​സി: ​ന​വ​ൽ​നി​യു​ടെ മ​ര​ണ​ത്തി​നു​ത്ത​ര​വാ​ദി റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​ർ പു​ടി​നാ​ണെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ. ന​വ​ൽ​നി​യു​ടെ മ​ര​ണ​വാ​ർ​ത്ത​യി​ൽ ഒ​ട്ടും അ​ദ്ഭു​ത​മി​ല്ല. പു​ടി​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രേ ന​വ​ൽ​നി ധൈ​ര്യ​ത്തോ​ടെ നി​ല​കൊ​ണ്ടു. അ​തി​ന്‍റെ പേ​രി​ൽ വി​ഷ​പ്ര​യോ​ഗ​വും ത​ട​വും നേ​രി​ട്ടു. 2020ൽ ​വി​ഷ​പ്ര​യോ​ഗം നേ​രി​ട്ട സ​മ​യ​ത്ത് ന​വ​ൽ​നി​ക്ക് വി​ദേ​ശ​ത്ത് അ​ഭ​യം തേ​ടാ​ൻ അ​വ​സ​രം ല​ഭി​ച്ച​താ​ണെ​ന്നും ബൈ​ഡ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ന​വ​ൽ​നി​യു​ടെ മ​ര​ണം ദാ​രു​ണ​വാ​ർ​ത്ത​യാ​ണെ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​നാ​ക് പ്ര​തി​ക​രി​ച്ചു. ന​വ​ൽ​നി​യു​ടെ മ​ര​ണ​ത്തി​ൽ പ്ര​ത്യാ​ഘാ​തം ഉ​ണ്ടാ​കു​മെ​ന്നും ബ്രി​ട്ട​ൻ ന​ട​പ​ടി​ക​ളെ​ടു​ക്കു​മെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യും മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ഡേ​വി​ഡ് കാ​മ​റോ​ൺ പ​റ​ഞ്ഞു.


Source link

Related Articles

Back to top button