SPORTS

കേ​ര​ളം ലീ​ഡി​ലേ​ക്ക്


വി​​ഴി​​യ​​ന​​ഗ​​രം (ആ​​ന്ധ്ര​​പ്ര​​ദേ​​ശ്): ര​​ഞ്ജി ട്രോ​​ഫി ക്രി​​ക്ക​​റ്റി​​ൽ ആ​​ന്ധ്ര​​പ്ര​​ദേ​​ശി​​നെ​​തി​​രേ കേ​​ര​​ളം ലീ​​ഡി​​ലേ​​ക്ക്. എ​​ലൈ​​റ്റ് ഗ്രൂ​​പ്പ് ബി​​യി​​ലെ മ​​ത്സ​​ര​​ത്തി​​ൽ ര​​ണ്ടാം ദി​​വ​​സം ക​​ളി നി​​ർ​​ത്തു​​ന്പോ​​ൾ കേ​​ര​​ളം മൂ​​ന്നു വി​​ക്ക​​റ്റി​​ന് 258 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ലാ​​ണ്. അ​​ർ​​ധ സെ​​ഞ്ചു​​റി​​ക​​ളു​​മാ​​യി നാ​​യ​​ക​​ൻ സ​​ച്ചി​​ൻ ബേ​​ബി​​യും (87), അ​​ക്ഷ​​യ് ച​​ന്ദ്ര​​നു​​മാ​​ണ് (57) ക്രീ​​സി​​ൽ. 14 റ​​ണ്‍​സ് കൂ​​ടി നേ​​ടി​​ക്ക​​ഴി​​ഞ്ഞാ​​ൽ കേ​​ര​​ള​​ത്തി​​ന് ആ​​ന്ധ്ര​​യു​​ടെ സ്കോ​​റി​​നൊ​​പ്പ​​മെ​​ത്താം. ആ​​ന്ധ്ര ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ 272 റ​​ണ്‍​സി​​ന് പു​​റ​​ത്താ​​യി. ഏ​​ഴു വി​​ക്ക​​റ്റി​​ന് 260 റ​​ണ്‍​സു​​മാ​​യി ര​​ണ്ടാം ദി​​വ​​സം തു​​ട​​ങ്ങി​​യ ആ​​ന്ധ്ര​​യ്ക്ക് 12 റ​​ണ്‍​സ് ചേ​​ർ​​ത്ത​​പ്പോ​​ൾ ശേ​​ഷി​​ക്കു​​ന്ന വി​​ക്ക​​റ്റു​​ക​​ൾ ന​​ഷ്ട​​മാ​​യി. ബേ​​സി​​ൽ ത​​ന്പി നാ​​ലും വൈ​​ശാ​​ഖ് ച​​ന്ദ്ര​​ൻ ര​​ണ്ടും വി​​ക്ക​​റ്റ് വീ​​ഴ്ത്തി.

ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് ആ​​രം​​ഭി​​ച്ച കേ​​ര​​ള​​ത്തി​​നാ​​യി രോ​​ഹ​​ൻ കു​​ന്നു​​മ്മ​​ലും ജ​​ല​​ജ് സ​​ക്സേ​​ന​​യു​​മാ​​ണ് ഓ​​പ്പ​​ണ്‍ ചെ​​യ്ത​​ത്. സ്കോ​​ർ ​​ബോ​​ർ​​ഡി​​ൽ എ​​ട്ട് റ​​ണ്‍​സു​​ള്ള​​പ്പോ​​ൾ സ​​ക്സേ​​ന​​യെ (4) ന​​ഷ്ട​​മാ​​യി. പി​​ന്നീ​​ട് രോ​​ഹ​​നും കൃ​​ഷ്ണ പ്ര​​സാ​​ദും (43) ചേ​​ർ​​ന്നു​​ള്ള 86 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ട് കേ​​ര​​ള​​ത്തെ മു​​ന്നോ​​ട്ടു ന​​യി​​ച്ചു. വൈ​​കാ​​തെത​​ന്നെ രോ​​ഹ​​നും (61) പു​​റ​​ത്താ​​യി. പി​​ന്നാ​​ലെ ഒ​​ന്നി​​ച്ച സ​​ച്ചി​​നും അ​​ക്ഷ​​യ് ച​​ന്ദ്ര​​നും ചേ​​ർ​​ന്ന് കേ​​ര​​ള​​ത്തെ മി​​ക​​ച്ച നി​​ല​​യി​​ലേ​​ക്ക് ന​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു.


Source link

Related Articles

Back to top button