ഹിന്ദി പ്രേക്ഷകരെയും ഞെട്ടിച്ച് ‘ഭ്രമയുഗം’; റേറ്റിങ് അഞ്ചിൽ അഞ്ചും നൽകി കണ്ടിറങ്ങിയവർ | Bramayugam Hindi
ഹിന്ദി പ്രേക്ഷകരെയും ഞെട്ടിച്ച് ‘ഭ്രമയുഗം’; റേറ്റിങ് അഞ്ചിൽ അഞ്ചും നൽകി കണ്ടിറങ്ങിയവർ
മനോരമ ലേഖകൻ
Published: February 17 , 2024 02:04 PM IST
1 minute Read
ഭ്രമയുഗം സിനിമ കണ്ടിറങ്ങിയ ഹിന്ദി പ്രേക്ഷകർ
മമ്മൂട്ടി ചിത്രം ‘ഭ്രമയുഗ’ത്തെ പ്രശംസിച്ച് ഹിന്ദി സിനിമാ പ്രേക്ഷകർ. അതി ഗംഭീര സിനിമയാണ് ഭ്രമയുഗമെന്നും ബോളിവുഡ് ഇൻഡസ്ട്രി ഇതൊക്കെ കണ്ട് പഠിക്കണമെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
‘ഭ്രമയുഗം’ പോലുള്ള സിനിമകളിലൂടെ തെന്നിന്ത്യൻ സിനിമാ ഇൻഡസ്ട്രി വളരുകയാണെന്നും ബോളിവുഡ് ഇതു കണ്ടു പഠിക്കണമെന്നും ഹിന്ദി പ്രേക്ഷകർ പറയുന്നു. അഞ്ചിൽ നാല് മാർക്കാണ് സിനിമയ്ക്കു നൽകുന്നതെന്നും ബ്ലാക്ക് ആൻഡ് വൈറ്റിൽപോലും ഈ ചിത്രം സസ്പെൻസും ത്രില്ലും നിലനിർത്തുന്നുണ്ടെന്നും ഇവർ പറയുന്നു.
ഹിന്ദിയിൽ നിന്നു മാത്രമല്ല തമിഴ് പ്രേക്ഷകരെയും ഞെട്ടിക്കുകയാണ് മമ്മൂട്ടിയുടെ ‘ഭ്രമയുഗം’. തമിഴ് പ്രേക്ഷകരും ചിത്രത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചുവെന്നാണ് പ്രതികരണങ്ങളിൽ നിന്നും മനസ്സിലാകുന്നത്. സൂപ്പർസ്റ്റാറായി നിൽക്കുന്ന മമ്മൂട്ടി ഇങ്ങനെയൊരു വേഷത്തിനു സമ്മതം മൂളി എന്നതാണ് തങ്ങളെ അദ്ഭുതപ്പെടുത്തിയതെന്ന് ചിത്രം കണ്ടിറങ്ങിയവർ പറയുന്നു.
കൊടുമൺ പോറ്റിയെന്ന കഥാപാത്രമായി മെഗാ സ്റ്റാര്‍ വീണ്ടും വിസ്മയിപ്പിക്കുകയാണ്. സിനിമയുടെ ആദ്യ പ്രദർശനം പൂർത്തിയാകുമ്പോൾ മലയാളം, തമിഴ് ഉൾപ്പടെയുള്ള പതിപ്പുകൾക്കു ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്.കൊടുമൺ പോറ്റിയുടെ പിന്നിലെ നിഗൂഢതയും അയാളുടെ മാന്ത്രികതയുമാണ് സിനിമയുടെ ഉള്ളടക്കം. പാണനായി എത്തുന്ന അർജുൻ അശോകനും കൊടുമൺ പോറ്റിയുടെ ജോലിക്കാരനായി വരുന്ന സിദ്ധാർഥ് ഭരതനും കയ്യടിപ്പിക്കുന്ന പ്രകടനം കാഴ്ച വയ്ക്കുന്നു.
രാഹുല്‍ സദാശിവന്റെ മേക്കിങ് ആണ് സിനിമയുടെ മറ്റൊരു പ്രത്യേകത. അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ്, മണികണ്ഠൻ എന്നിവരാണ് മമ്മൂട്ടിയുടെ കൂടാതെയുള്ള താരങ്ങൾ.
‘ഭൂതകാലം’ എന്ന ഹൊറർ ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭ്രമയുഗം’. വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം കൂടിയാണിത്. ഹൊറർ ത്രില്ലർ സിനിമകൾക്കു മാത്രമായി ആരംഭിച്ചിരിക്കുന്ന പ്രൊഡക്‌ഷൻ ഹൗസ് ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്.
English Summary:
Hindi Audicene Response For Bramayugam Movie
7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-2024-02-17 mo-entertainment-titles0-bramayugam f3uk329jlig71d4nk9o6qq7b4-2024 7rmhshc601rd4u1rlqhkve1umi-2024 7rmhshc601rd4u1rlqhkve1umi-2024-02 3p9kmcrjk53n2ovq4ca9hv7klg mo-entertainment-common-malayalammovienews 7rmhshc601rd4u1rlqhkve1umi-2024-02-17 f3uk329jlig71d4nk9o6qq7b4-2024-02 mo-entertainment-movie-mammootty f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link