കോച്ചിങ് സെന്റർ പരസ്യത്തിൽ 100% ജോലി ഉറപ്പ് പാടില്ല; സിസിപിഎയുടെ മാർഗരേഖയിൽ 16 വരെ അഭിപ്രായം അറിയിക്കാം-CCPA | Coaching Sector | Malayalam News | India News | Manorama Online | Manorama News
കോച്ചിങ് സെന്റർ പരസ്യത്തിൽ 100% ജോലി ഉറപ്പ് പാടില്ല; സിസിപിഎയുടെ മാർഗരേഖയിൽ 16 വരെ അഭിപ്രായം അറിയിക്കാം
മനോരമ ലേഖകൻ
Published: February 17 , 2024 02:48 AM IST
1 minute Read
പ്രതീകാത്മക ചിത്രം.Diego Cervo / Shutterstock
ന്യൂഡൽഹി ∙ കോച്ചിങ് സെന്ററുകളുടെ പരസ്യങ്ങളിൽ ‘100% ജോലി/സിലക്‌ഷൻ ഉറപ്പ്’ എന്ന മട്ടിലുള്ള അവകാശവാദങ്ങൾ പാടില്ലെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ (സിസിപിഎ) കരടു മാർഗരേഖ വ്യക്തമാക്കുന്നു. പേര്, ചിത്രം, വിഡിയോ തുടങ്ങിയവ പരസ്യത്തിൽ ഉപയോഗിക്കുന്നതിന് ഉദ്യോഗാർഥിയുടെ അനുമതി തേടിയിരിക്കണം.
ഉദ്യോഗാർഥിയുടെ സ്വന്തം പരിശ്രമത്തെ അവഗണിച്ച്, പരിശീലന സ്ഥാപനത്തിന്റെ ശ്രമം കൊണ്ടു മാത്രമാണ് ഉന്നതവിജയമുണ്ടായതെന്ന തരത്തിൽ പരസ്യങ്ങൾ പാടില്ല.
റാങ്ക്, കോഴ്സിന് ഫീസ് ഉണ്ടായിരുന്നോ എന്നതടക്കം വ്യക്തമാക്കണം. കരടിന്മേൽ മാർച്ച് 16 വരെ അഭിപ്രായം രേഖപ്പെടുത്താം: bit.ly/ccpaadvt
English Summary:
CCPA seeks public comments on draft guidelines to prevent misleading ads in coaching sector
4fkgel5h5oiu1nsuaagrbnd3c 40oksopiu7f7i7uq42v99dodk2-2024-02 6anghk02mm1j22f2n7qqlnnbk8-2024-02 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 40oksopiu7f7i7uq42v99dodk2-2024-02-17 6anghk02mm1j22f2n7qqlnnbk8-2024 6anghk02mm1j22f2n7qqlnnbk8-2024-02-17 mo-legislature-centralgovernment 40oksopiu7f7i7uq42v99dodk2-2024
Source link