ചെന്നൈ: പ്രൈം വോളിബോൾ സീസണ് മൂന്നിലെ ആദ്യ മത്സരത്തിൽ കാലിക്കട്ട് ഹീറോസിനു ജയം. കേരള ഡെർബിയിൽ കാലിക്കട്ട് 3-1ന് കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെ തോൽപ്പിച്ചു. സ്കോർ: 15-8, 15-12, 12-15, 15-12. ഇന്നലെ ആദ്യം നടന്ന മത്സരത്തിൽ മുംബൈ മിറ്റിയോർസ് 3-2ന് ഡൽഹി തൂഫാൻസിനെ കീഴടക്കി. ആദ്യ രണ്ട് സെറ്റും മുംബൈ സ്വന്തമാക്കി. എന്നാൽ, മൂന്നും നാലും സെറ്റ് സ്വന്തമാക്കി ഡൽഹി തിരിച്ചടിച്ചു. പ്രൈം വോളിബോളിൽ ഡൽഹി തൂഫാൻസിന്റെ അരങ്ങേറ്റ മത്സരമായിരുന്നു. സ്കോർ: 15-13, 17-15, 13-15, 13-15, 17-15.
Source link