കൊന്പൊടിഞ്ഞ് ബ്ലാസ്റ്റേഴ്സ്


ചെ​ന്നൈ: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നു തോ​ൽ​വി. എ​വേ പോ​രാ​ട്ട​ത്തി​ൽ ചെ​ന്നൈ​യി​ൻ എ​ഫ്സി​യോ​ട് 1-0നാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് പ​രാ​ജ​യ​പ്പെ​ട്ട​ത്. 60-ാം മി​നി​റ്റി​ൽ ആ​കാ​ശ് സം​ഗ്വാ​ന്‍റെ ഗോ​ളി​ലാ​യി​രു​ന്നു ചെ​ന്നൈ​യി​ന്‍റെ ജ​യം. 81-ാം മി​നി​റ്റി​ൽ അ​ങ്കി​ത് മു​ഖ​ർ​ജി ര​ണ്ടാം മ​ഞ്ഞ​ക്കാ​ർ​ഡി​ലൂ​ടെ പു​റ​ത്ത് പോ​യി​ട്ടും ബ്ലാ​സ്റ്റേ​ഴ്സി​നു ഗോ​ൾ മ​ട​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ഗോ​ൾ കീ​പ്പ​ർ സ​ച്ചി​ൻ സു​രേ​ഷ് പ​രി​ക്കേ​റ്റ് പു​റ​ത്താ​യ​തും ബ്ലാ​സ്റ്റേ​ഴ്സി​നു തി​രി​ച്ച​ടി​യാ​യി.

2024 ക​ല​ണ്ട​ർ വ​ർ​ഷ​ത്തി​ൽ ഇ​തു​വ​രെ ഐ​എ​സ്എ​ല്ലി​ൽ ജ​യം നേ​ടാ​ൻ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നു സാ​ധി​ച്ചി​ട്ടി​ല്ല. സൂ​പ്പ​ർ ക​പ്പ് ഉ​ൾ​പ്പെ​ടെ ഈ ​വ​ർ​ഷം ഇ​തു​വ​രെ ക​ളി​ച്ച ആ​റ് മ​ത്സ​ര​ങ്ങ​ളി​ൽ അ​ഞ്ചി​ലും കൊ​ച്ചി ക്ല​ബ് തോ​റ്റു എ​ന്ന​തും ശ്ര​ദ്ധേ​യം. 25ന് ​ഗോ​വ​യ്ക്കെ​തി​രേ കൊ​ച്ചി​യി​ലാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ അ​ടു​ത്ത മ​ത്സ​രം. 15 മ​ത്സ​ര​ങ്ങ​ളി​ൽ 26 പോ​യി​ന്‍റു​മാ​യി നാ​ലാം സ്ഥാ​ന​ത്താ​ണ് ബ്ലാ​സ്റ്റേ​ഴ്സ്.


Source link

Exit mobile version