കൊന്പൊടിഞ്ഞ് ബ്ലാസ്റ്റേഴ്സ്
ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിനു തോൽവി. എവേ പോരാട്ടത്തിൽ ചെന്നൈയിൻ എഫ്സിയോട് 1-0നാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. 60-ാം മിനിറ്റിൽ ആകാശ് സംഗ്വാന്റെ ഗോളിലായിരുന്നു ചെന്നൈയിന്റെ ജയം. 81-ാം മിനിറ്റിൽ അങ്കിത് മുഖർജി രണ്ടാം മഞ്ഞക്കാർഡിലൂടെ പുറത്ത് പോയിട്ടും ബ്ലാസ്റ്റേഴ്സിനു ഗോൾ മടക്കാൻ സാധിച്ചില്ല. ഗോൾ കീപ്പർ സച്ചിൻ സുരേഷ് പരിക്കേറ്റ് പുറത്തായതും ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയായി.
2024 കലണ്ടർ വർഷത്തിൽ ഇതുവരെ ഐഎസ്എല്ലിൽ ജയം നേടാൻ കേരള ബ്ലാസ്റ്റേഴ്സിനു സാധിച്ചിട്ടില്ല. സൂപ്പർ കപ്പ് ഉൾപ്പെടെ ഈ വർഷം ഇതുവരെ കളിച്ച ആറ് മത്സരങ്ങളിൽ അഞ്ചിലും കൊച്ചി ക്ലബ് തോറ്റു എന്നതും ശ്രദ്ധേയം. 25ന് ഗോവയ്ക്കെതിരേ കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. 15 മത്സരങ്ങളിൽ 26 പോയിന്റുമായി നാലാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.
Source link