WORLD
അടിവസ്ത്രത്തില്‍ വിഷംവെച്ച് കൊല്ലാന്‍ ശ്രമം, ഒടുവില്‍ ജയിലില്‍ മരണം; ആരായിരുന്നു അലക്സി നവല്‍നി

റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്റെ രൂക്ഷവിമര്‍ശകനും പ്രതിപക്ഷത്തിന്റെ മുഖവുമായിരുന്ന അലക്സി നവല്‍നിയുടെ മരണവാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. തടവുശിക്ഷ അനുഭവിക്കുകയായിരുന്ന അദ്ദേഹത്തെ ജയിലിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് അധികൃതര്‍ അറിയിച്ചത്. നവല്‍നിക്കെതിരെ ഇക്കാലമത്രയും റഷ്യന്‍ സര്‍ക്കാര്‍ നടത്തിയ പ്രതികാരനടപടികള്‍ ലോകം കണ്ടതാണ്. ഈ ചരിത്രം പരിശോധിച്ചാല്‍ നവല്‍നിയുടെ മരണം ഉയര്‍ത്തുന്ന ദുരൂഹതയും വലുതാണ്. ആരാണ് നവല്‍നി?, അദ്ദേഹം പുതിന്റെ ശത്രുവായതെങ്ങനെ? നവല്‍നിക്കെതിരെ റഷ്യന്‍ സര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ എന്തെല്ലാമായിരുന്നു? ഇക്കാര്യങ്ങളെല്ലാം വിശദമായി പരിശോധിക്കാം.ജയിലില്‍നിന്ന് ‘അപ്രത്യക്ഷന്‍’, ഒടുവില്‍ മരണം
Source link