പേടിഎമ്മിന് ഇളവുമായി ആര്ബിഐ

ന്യൂഡൽഹി: പ്രധാന ബാങ്കിംഗ് സേവനങ്ങൾ അവസാനിപ്പിക്കുന്നതിനായി ഡിജിറ്റൽ പേമെന്റ് ആപ്പായ പേടിഎമ്മിന് ആർബിഐ നൽകിയ സമയപരിധി ദീർഘിപ്പിച്ചു. മാർച്ച് 15 വരെ അക്കൗണ്ട്, പ്രീപെയ്ഡ്, വാലറ്റ്, ഫാസ്ടാഗ്, എൻസിഎംസി ഇടപാടുകൾ നടത്താമെന്നാണു പുതിയ അറിയിപ്പ്. മുന്പ് ഈ മാസം 29 വരെയായിരുന്നു അനുമതി നൽകിയിരുന്നത്. പലിശ, കാഷ്ബാക്ക്, റീഫണ്ടുകൾ എന്നിവ പഴയ നിർദേശപ്രകാരം നിയന്ത്രണമില്ലാതെ തുടരാം. ഫെബ്രുവരി 29നുശേഷം യാതൊരുവിധ നിക്ഷേപ സ്വീകരണങ്ങളും ടോപ്അപ്പുകളും ഉണ്ടാവരുതെന്ന് പേടിഎം പേയ്മെന്റ് ബാങ്കിനോട് ജനുവരി 31ന് ആർബിഐ നിർദേശിച്ചിരുന്നു. രേഖകളില്ലാതെ നൂറുകണക്കിന് അക്കൗണ്ടുകൾ സൃഷ്ടിച്ചെന്നും വിവിധ ഓഡിറ്റ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സ്ഥാപനം തുടർച്ചയായി ചട്ടലംഘനങ്ങൾ നടത്തിയെന്നും ആർബിഐ കണ്ടെത്തിയതിനെത്തുടർന്നായിരുന്നു നടപടി. പേടിഎമ്മിനെതിരേ സ്വീകരിച്ച നടപടികൾ തിരുത്തില്ലെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പേടിഎമ്മിന്റെ പ്രവർത്തനങ്ങൾ വിശദമായി പരിശോധിച്ചശേഷമാണു നടപടി സ്വീകരിച്ചതെന്നും പേടിഎം നിരവധി ചട്ടലംഘനങ്ങൾ നടത്തിയിട്ടുണ്ടെന്നും ശക്തികാന്ത ദാസ് പറഞ്ഞെങ്കിലും, പിന്നാലെ സമയപരിധി നീട്ടിനൽകി. പേടിഎമ്മിനെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദേശനാണയ വിനിമയ ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് ഇഡി അന്വേഷണം. വിദേശത്തുനിന്നുളള നിക്ഷേപങ്ങളിലെ കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങളും അന്വേഷണപരിധിയിൽ വരും. വിലക്കിന് ആധാരമായ കാര്യങ്ങളെപ്പറ്റിയുള്ള രേഖകൾ ഇഡി ആർബിഐയിൽനിന്നു തേടിയിട്ടുണ്ട്.
ഫാസ്ടാഗ്: പേടിഎം പുറത്ത് ന്യൂഡൽഹി: ടോൾ പിരിവിനുള്ള ഇലക്ട്രോണിക് സംവിധാനമായ ഫാസ്ടാഗ് നൽകാൻ അധികാരമുള്ള ബാങ്കുകളുടെ പട്ടികയിൽനിന്നു പേടിഎം പേമെന്റ് ബാങ്കിനെ ഒഴിവാക്കി. ദേശീയപാതാ അഥോറിറ്റി പുതുതായി പുറത്തിറക്കിയ 32 അംഗീകൃത ബാങ്കുകളുടെ പട്ടികയിൽ പേടിഎം ഇല്ല. നടപടിക്കു പിന്നാലെ അംഗീകൃത ബാങ്കുകളിൽനിന്നു ഫാസ്ടാഗ് വാങ്ങാൻ അഥോറിറ്റി ഉപയോക്താക്കളോടു നിർദേശിച്ചു. പേടിഎം ഫാസ്ടാഗ് ഉപയോക്താക്കളായി രണ്ടു കോടിയിലധികം പേരാണുള്ളത്. ഇന്ത്യയിലെ ആകെ ഏഴു കോടി ഫാസ്ടാഗ് ഉപയോക്താക്കളിൽ 30 ശതമാനവും പേടിഎം ഉപയോഗിക്കുന്നതായാണു കന്പനിയുടെ അവകാശവാദം. റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടിൽനിന്നു നേരിട്ടു ടോൾ പിരിക്കുന്ന സംവിധാനമാണു ഫാസ്ടാഗ്. ഫാസ്ടാഗ് നൽകാൻ അംഗീകാരമുള്ള ബാങ്കുകൾ എയർടെൽ പേയ്മെന്റ് ബാങ്ക്, അലഹാബാദ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിബിഐ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, എസ്ബിഐ, യെസ് ബാങ്ക്, യൂണിയൻ ബാങ്ക്, തൃശൂർ ജില്ലാ സഹകരണ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, സരസ്വത് ബാങ്ക്, നാഗ്പുർ നാഗരിക് സഹകാരി ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, കരൂർ വൈശ്യ ബാങ്ക്, ജെ ആൻഡ് കെ ബാങ്ക്, ഇൻഡസ്ലൻഡ് ബാങ്ക്, ഇന്ത്യൻ ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ഫിനോ ബാങ്ക്, ഇക്വിറ്റബിൾ സ്മോൾ ഫിനാൻസ് ബാങ്ക്, കോസ്മോസ് ബാങ്ക്, സിറ്റി യൂണിയൻ ബാങ്ക്, സെൻട്രൽ ബാങ്ക്, കനറാ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, എയു സ്മോൾ ഫിനാൻസ് ബാങ്ക്, ആക്സിസ് ബാങ്ക്.

Source link