അ​​ശ്വി​​ൻ 500 ടെസ്റ്റ് വിക്കറ്റ് നേടുന്ന രണ്ടാമത് ഇന്ത്യൻ താരം


രാ​​ജ്യാ​​ന്ത​​ര ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ 500 വി​​ക്ക​​റ്റ് തി​​ക​​ച്ച് ഇ​​ന്ത്യ​​ൻ സ്പി​​ന്ന​​ർ ആ​​ർ. അ​​ശ്വി​​ൻ. ഈ ​​നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കു​​ന്ന ര​​ണ്ടാ​​മ​​ത് ഇ​​ന്ത്യ​​ൻ ബൗ​​ള​​റാ​​ണ് അ​​ശ്വി​​ൻ. മു​​ൻ സ്പി​​ന്ന​​ർ അ​​നി​​ൽ കും​​ബ്ലെ (619 വി​​ക്ക​​റ്റ്) മാ​​ത്ര​​മാ​​ണ് ഈ ​​നേ​​ട്ടം മു​​ന്പ് സ്വ​​ന്ത​​മാ​​ക്കി​​യ ഏ​​ക ഇ​​ന്ത്യ​​ൻ ബൗ​​ള​​ർ. ലോ​​ക​​ത്തി​​ൽ 500 വി​​ക്ക​​റ്റ് നേ​​ട്ടം പൂ​​ർ​​ത്തി​​യാ​​ക്കു​​ന്ന ഒ​​ന്പ​​താ​​മ​​ത് ബൗ​​ള​​റാ​​ണ് അ​​ശ്വി​​ൻ. ഇം​​ഗ്ല​​ണ്ടി​​ന് എ​​തി​​രാ​​യ രാ​​ജ്കോ​​ട്ട് ടെ​​സ്റ്റി​​ൽ ഇം​​ഗ്ല​​ണ്ടി​​ന്‍റെ സാ​​ക്ക് ക്രൗ​​ളി​​യെ പു​​റ​​ത്താ​​ക്കി​​യാ​​ണ് അ​​ശ്വി​​ൻ 500 വി​​ക്ക​​റ്റ് തി​​ക​​ച്ച​​ത്. വേ​​ഗ​​ത്തി​​ൽ ര​​ണ്ടാ​​മ​​ൻ ടെ​​സ്റ്റി​​ൽ 500 വി​​ക്ക​​റ്റ് അ​​തി​​വേ​​ഗം നേ​​ടു​​ന്ന​​തി​​ൽ ര​​ണ്ടാ​​മ​​തും അ​​ശ്വി​​ൻ എ​​ത്തി. 98-ാം ടെ​​സ്റ്റി​​ലാ​​ണ് ഇ​​ന്ത്യ​​ൻ താ​​ര​​ത്തി​​ന്‍റെ 500 വി​​ക്ക​​റ്റ്. 87 ടെ​​സ്റ്റി​​ൽ 500 വി​​ക്ക​​റ്റ് പി​​ന്നി​​ട്ട ശ്രീ​​ല​​ങ്ക​​യു​​ടെ മു​​ൻ സ്പി​​ന്ന​​ർ മു​​ത്ത​​യ്യ മു​​ര​​ളീ​​ധ​​ര​​നാ​​ണ് അ​​തി​​വേ​​ഗം 500 വി​​ക്ക​​റ്റ് തി​​ക​​ച്ച​​ത്. അ​​ശ്വി​​നെ കൂ​​ടാ​​തെ മു​​ത്ത​​യ്യ മു​​ര​​ളീ​​ധ​​ര​​ൻ, ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ന​​ഥാ​​ൻ ലി​​യോ​​ണ്‍ എ​​ന്നി​​വ​​രാ​​ണ് 500 വി​​ക്ക​​റ്റ് ക്ല​​ബ്ബി​​ലു​​ള്ള ഓ​​ഫ് സ്പി​​ന്ന​​ർ​​മാ​​ർ. 500 വി​​ക്ക​​റ്റ് തി​​ക​​യ്ക്കു​​ന്ന അ​​ഞ്ചാ​​മ​​ത് സ്പി​​ന്ന​​റാ​​ണ് അ​​ശ്വി​​ൻ എ​​ന്ന​​തും ശ്ര​​ദ്ധേ​​യം.

മു​​ര​​ളീ​​ധ​​ര​​ൻ, ഓ​​സ്ട്രേ​​ലി​​യ​​ക്കാ​​ര​​ൻ ഷെ​​യ്ൻ വോ​​ണ്‍, കും​​ബ്ലെ, ലി​​യോ​​ണ്‍ എ​​ന്നി​​വ​​രാ​​ണ് ക്ല​​ബ്ബി​​ലു​​ള്ള മ​​റ്റ് സ്പി​​ന്ന​​ർ​​മാ​​ർ. ഇം​​ഗ്ല​​ണ്ടി​​ന്‍റെ ജ​​യിം​​സ് ആ​​ൻ​​ഡേ​​ഴ്സ​​ണ്‍, സ്റ്റൂ​​വ​​ർ​​ട്ട് ബ്രോ​​ഡ്, ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ഗ്ലെ​​ൻ മ​​ഗ്രാ​​ത്ത്, വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​ന്‍റെ കോ​​ർ​​ട്ട്നി വാ​​ൽ​​ഷ് എ​​ന്നി​​വ​​രാ​​ണ് ഈ ​​ക്ല​​ബ്ബി​​ലെ ഫാ​​സ്റ്റ് ബൗ​​ള​​ർ​​മാ​​ർ. ഷെ​​യ്ൻ വോ​​ണ്‍ മ​​ത്സ​​രം: 145 വി​​ക്ക​​റ്റ്: 708 ആ​​ൻ​​ഡേ​​ഴ്സൺ മ​​ത്സ​​രം: 185* വി​​ക്ക​​റ്റ്: 696 കും​​ബ്ലെ മ​​ത്സ​​രം: 132 വി​​ക്ക​​റ്റ്: 619 ബ്രോ​​ഡ് മ​​ത്സ​​രം: 167 വി​​ക്ക​​റ്റ്: 604 മു​​ര​​ളീ​​ധ​​ര​​ൻ മ​​ത്സ​​രം: 133 വി​​ക്ക​​റ്റ്: 800 ഗ്ലെൻ മ​​ഗ്രാ​​ത്ത് മ​​ത്സ​​രം: 124 വി​​ക്ക​​റ്റ്: 563 വാ​​ൽ​​ഷ് മ​​ത്സ​​രം: 132 വി​​ക്ക​​റ്റ്: 519 ലി​​യോ​​ണ്‍ മ​​ത്സ​​രം: 127 വി​​ക്ക​​റ്റ്: 517 ആ​​ർ. അ​​ശ്വി​​ൻ മ​​ത്സ​​രം: 98* വി​​ക്ക​​റ്റ്: 500


Source link

Exit mobile version