CINEMA

ബാഹുബലി, ആർആർആർ ഛായാഗ്രാഹകന്റെ ഭാര്യ അന്തരിച്ചു

ബാഹുബലി, ആർആർആർ ഛായാഗ്രാഹകന്റെ ഭാര്യ അന്തരിച്ചു | RRR Cinematographer Senthil Kumar’s Wife Death

ബാഹുബലി, ആർആർആർ ഛായാഗ്രാഹകന്റെ ഭാര്യ അന്തരിച്ചു

മനോരമ ലേഖകൻ

Published: February 16 , 2024 02:18 PM IST

1 minute Read

പ്രഭാസിനും അനുഷ്കയ്‌ക്കുമൊപ്പം സെന്തിലും കുടുംബവും

പ്രശസ്ത ഛായാഗ്രാഹകന്‍ കെ.കെ. സെന്തില്‍ കുമാറിന്‍റെ ഭാര്യ റൂഹി (റുഹീനാസ്) അന്തരിച്ചു. െസക്കന്തരബാദിലെ കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. നിരവധി ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു. സംസ്കാരം ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ വച്ച് നടന്നു.

യോഗ പരിശീലകയായിരുന്ന റൂഹി 2009 ലാണ് ഛായാഗ്രാഹകനായ സെന്തിലിനെ വിവാഹം കഴിച്ചത്. ഇരുവർക്കും രണ്ട് ആൺകുട്ടികളാണ്. പ്രഭാസ്, അനുഷ്ക, ഇലിയാന തുടങ്ങി നിരവധി താരങ്ങളുടെ യോഗ പരിശീലകയായിരുന്നു റൂഹി.

ഒരു സുഹൃത്തു വഴിയാണ് സെന്തിലും റൂഹിയും പരിചയപ്പെടുന്നത്. തുടർന്ന് സൗഹൃദത്തിലാകുകയും അത് വിവാഹത്തിലെത്തുകയുമായിരുന്നു. സമൂഹ മാധ്യമങ്ങളിലും നിരവധി ഫോളോവേഴ്സുള്ള യോഗ പരിശീലകയായിരുന്നു റൂഹി.

എസ്.എസ്. രാജമൗലിക്കൊപ്പം വർഷങ്ങളായി സെന്തിൽ കുമാർ ഒന്നിച്ചു പ്രവർത്തിക്കുന്നുണ്ട്. ബാഹുബലി, ബാഹുബലി: ദ് കൺക്ലൂഷൻ, മഗധീര, യമദോംഗ, അരുന്ധതി, ഈഗ, ഛത്രപതി, സൈ എന്നിവയുൾപ്പെടെ നിരവധി പ്രോജക്ടുകളിൽ അവർ ഒരുമിച്ച് പ്രവർത്തിച്ചു. ആര്‍ആര്‍ആറിന് വേണ്ടിയാണ് ഇരുവരും അവസാനമായി ഒന്നിച്ചു പ്രവര്‍ത്തിച്ചത്.

English Summary:
RRR Cinematographer Senthil Kumar’s Wife Roohi Dies

f3uk329jlig71d4nk9o6qq7b4-2024-02-16 7rmhshc601rd4u1rlqhkve1umi-list mo-entertainment-common-tollywoodnews mo-celebrity-celebritydeath mo-entertainment-movie-ss-rajamouli 28ifo85q5u1e8kr5dg7fqbml34 f3uk329jlig71d4nk9o6qq7b4-2024 7rmhshc601rd4u1rlqhkve1umi-2024 f3uk329jlig71d4nk9o6qq7b4-2024-02 7rmhshc601rd4u1rlqhkve1umi-2024-02-16 f3uk329jlig71d4nk9o6qq7b4-list 7rmhshc601rd4u1rlqhkve1umi-2024-02


Source link

Related Articles

Back to top button