ഡ്രൈവറായി തേജസ്വി; ബിഹാറിൽ ചുവന്ന ജീപ്പിൽ യാത്ര നയിച്ച് രാഹുൽ

ഡ്രൈവറായി തേജസ്വി; ബിഹാറിൽ ചുവന്ന ജീപ്പിൽ യാത്ര നയിച്ച് രാഹുൽ– Rahul Gandhi | Bharat Jodo Nyay Yatra in Bihar | Malayalam news | Manorama news
ഡ്രൈവറായി തേജസ്വി; ബിഹാറിൽ ചുവന്ന ജീപ്പിൽ യാത്ര നയിച്ച് രാഹുൽ
ഓൺലൈൻ ഡെസ്ക്
Published: February 16 , 2024 11:38 AM IST
1 minute Read
ഭാരത് ജോഡോ ന്യായ് യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം തേജസ്വി യാദവ് (Photo: X/ @yadavtejashwi)
പട്ന∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കുചേർന്ന് ബിഹാർ മുൻ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. ബിഹാറിലെ സസാറാമിൽ വച്ചാണ് തേജസ്വി രാഹുലിനൊപ്പം ചേർന്നത്. ബിഹാറിലെ യാത്ര ഏതാണ്ട് അവസാനഘട്ടത്തിലാണ്. ഇന്ന് വൈകിട്ടോടെ യാത്ര ഉത്തർ പ്രദേശിൽ പ്രവേശിക്കും.
Read also: ‘സ്കൈ ഇലവൻ ഇൻകോർപറേറ്റ്സ്’: വീണയ്ക്ക് കാനഡയിൽ കമ്പനിയെന്ന് ആക്ഷേപം, ലക്ഷ്യം പരിശീലനവും സേവനവുംസസാറാമിൽ രാഹുൽ ഗാന്ധിയെ മുൻസീറ്റിലിരുത്തി ജീപ്പുമോടിച്ച് പോകുന്നതിന്റെ ദൃശ്യങ്ങൾ തേജസ്വി സമൂഹമാധ്യമത്തിൽ പങ്കുവച്ചു. എക്സ് പ്ലാറ്റ്ഫോമിലെ അക്കൗണ്ടിലാണ് തേജസ്വി ചുവന്ന ജീപ്പിൽ രാഹുലുമൊത്ത് പോകുന്ന ചിത്രങ്ങൾ പങ്കുവച്ചത്. മറ്റു ചില നേതാക്കളും തുറന്ന ജീപ്പിൽ നിൽക്കുന്നത് കാണാം.
കൈമുറിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ തേജസ്വി രാഹുലുമൊത്ത് വേദിയും പങ്കിടും. ഇന്ത്യ മുന്നണിയുമായുള്ള ബന്ധം ഉപേക്ഷിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എൻഡിഎ പാളയത്തിലേക്ക് ചേക്കേറിയതിനു ശേഷം ആദ്യമായാണ് ആർജെഡി നേതാവ് തേജസ്വി രാഹുലുമൊത്ത് വേദി പങ്കിടുന്നത്.
ഇന്ന് വൈകിട്ടോടെ യാത്ര ബിഹാറിൽനിന്ന് ഉത്തർപ്രദേശിലെ ചന്ദൗലിയിലേക്ക് കടക്കും. അവിടെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം അണിചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസി, രാഹുൽ 2019 ൽ പരാജയപ്പെട്ട അമേഠി, സോണിയാ ഗാന്ധിയുടെ സിറ്റിങ് മണ്ഡലമായ റായ്ബറേലി, തലസ്ഥാനമായ ലക്നൗ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന യാത്ര 21നു മധ്യപ്രദേശിലേക്കു കടക്കും. ജനുവരിയിൽ മണിപ്പുരിൽനിന്ന് ആരംഭിച്ച യാത്രയിൽ പ്രിയങ്ക പങ്കെടുക്കുന്നത് ആദ്യമാണ്.
English Summary:
Rahul Gandhi Tours Bihar In Jeep Wrangler, Tejashwi Yadav In Driver’s Seat
40oksopiu7f7i7uq42v99dodk2-2024-02 40oksopiu7f7i7uq42v99dodk2-list 5us8tqa2nb7vtrak5adp6dt14p-2024-02-16 40oksopiu7f7i7uq42v99dodk2-2024-02-16 48ko8a4l0depd7sodvbsbjg5ft 5us8tqa2nb7vtrak5adp6dt14p-2024 mo-politics-leaders-tejashwiyadav mo-politics-leaders-rahulgandhi 5us8tqa2nb7vtrak5adp6dt14p-list mo-news-world-countries-india-indianews mo-news-common-bharatjodonyayyatra mo-news-national-states-bihar 40oksopiu7f7i7uq42v99dodk2-2024 5us8tqa2nb7vtrak5adp6dt14p-2024-02
Source link