INDIALATEST NEWS

എൻസിപി: അജിത് വിഭാഗത്തെ അംഗീകരിച്ച് സ്പീക്കറും

എൻസിപി: അജിത് വിഭാഗത്തെ അംഗീകരിച്ച് സ്പീക്കറും – Maharashtra Assembly Speaker also recognized Ajit Pawar’s faction as real NCP | Malayalam News, India News | Manorama Online | Manorama News

എൻസിപി: അജിത് വിഭാഗത്തെ അംഗീകരിച്ച് സ്പീക്കറും

മനോരമ ലേഖകൻ

Published: February 16 , 2024 02:56 AM IST

Updated: February 15, 2024 10:25 PM IST

1 minute Read

അജിത് പവാർ (PTI Photo)

മുംബൈ ∙ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനു പിന്നാലെ അജിത് പവാർ വിഭാഗത്തെ യഥാർഥ എൻസിപിയായി മഹാരാഷ്ട്ര നിയമസഭാ സ്പീക്കറും അംഗീകരിച്ചു. പാർട്ടി പിളർത്തി ബിജെപിയുമായി കൈകോർത്ത് സർക്കാരിന്റെ ഭാഗമായ അജിത് പക്ഷത്തെ അയോഗ്യരാക്കണമെന്ന ശരദ് പവാർ വിഭാഗത്തിന്റെ ഹർജി സ്പീക്കർ തള്ളി. ഇതോടെ, എൻസിപിയുടെ പൂർണനിയന്ത്രണം ശരദ് പവാറിന്റെ സഹോദര പുത്രനായ അജിത്തിന്റെ കയ്യിലെത്തി.
53 എൻസിപി എംഎൽഎമാരിൽ 41 പേർ അജിത്തിനൊപ്പവും 12 പേർ ശരദ് പവാർ പക്ഷത്തുമാണ്. ഭൂരിപക്ഷത്തിന്റെ പിന്തുണ പരിഗണിച്ചാണ് സ്പീക്കർ അജിത്തിന് അനുകൂലമായ തീരുമാനമെടുത്തത്. പാർട്ടിയുടെ പേരും ചിഹ്നവും തിരഞ്ഞെടുപ്പ് കമ്മിഷൻ അജിത് പക്ഷത്തിനു നൽകിയതിനെതിരെ ശരദ് പവാർ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. എൻസിപി ശരദ്ചന്ദ്ര പവാർ എന്ന് താൽകാലിക പേരു ലഭിച്ച അദ്ദേഹം പുതിയ ചിഹ്നവും ആവശ്യപ്പെട്ടിട്ടുണ്ട്.

English Summary:
Maharashtra Assembly Speaker also recognized Ajit Pawar’s faction as real NCP

40oksopiu7f7i7uq42v99dodk2-2024-02 6anghk02mm1j22f2n7qqlnnbk8-2024-02 40oksopiu7f7i7uq42v99dodk2-list mo-politics-leaders-ajitpawar 4tprsggavoiq5v1amchgh6e342 40oksopiu7f7i7uq42v99dodk2-2024-02-15 6anghk02mm1j22f2n7qqlnnbk8-2024-02-15 mo-news-national-states-maharashtra mo-politics-parties-bjp mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-parties-ncp 6anghk02mm1j22f2n7qqlnnbk8-2024 40oksopiu7f7i7uq42v99dodk2-2024


Source link

Related Articles

Back to top button