കൊച്ചി: ലൈംഗികപ്രശ്നങ്ങള്‍ക്ക് ഓണ്‍ലൈന്‍ കണ്സള്ട്ടേഷന് പ്ലാറ്റ്ഫോമുമായി അമേരിക്കന്‍ മലയാളി. ഇന്റിക്യൂര്.കോം എന്നപേരില്‍ തയാറാക്കിയിട്ടുള്ള പ്ലാറ്റ്ഫോം വനിതാദിനമായ മാര്‍ച്ച് എട്ടിന് പ്രവര്‍ത്തനമാരംഭിക്കും. ലൈംഗികാരോഗ്യ പ്രശ്നങ്ങള്‍ക്കും അനുബന്ധ മാനസികപ്രശ്നങ്ങള്‍ക്കും നൂറു ശതമാനവും ഓണ്‍ലൈന്‍ കണ്സള്ട്ടേഷന് നല്കുന്ന കേരളത്തിലെ ആദ്യ സംരംഭമാണിതെന്ന് അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നെക്സ്റ്റ്ബിഗ് ഹെല്‍ത്ത്കെയര്‍ സ്ഥാപകനും സിഇഒയുമായ ഡോണ്‍ തോമസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
യൂറോളജി, ഗൈനക്കോളജി, സൈക്യാട്രി, സൈക്കോളജി, ഡെര്‍മറ്റോളജി, സോംനോളജി, ഡയറ്റ്, ലൈഫ്സ്റ്റൈല്‍ തുടങ്ങിയ മേഖലകളിലുള്ള ഡോക്ടര്‍മാരുടെ സേവനം ഇന്റിക്യൂര്.കോമിലൂടെ ലഭ്യമാണ്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ് ഭാഷകളില്‍ സേവനം ലഭിക്കും. ആദ്യ കണ്സള്ട്ടേഷന് സൗജന്യമായിരിക്കും. തുടര്‍ന്ന് ഉചിതമായ സ്പെഷലിസ്റ്റിനെ നിര്‍ദേശിക്കുകയാണു ചെയ്യുന്നത്. ഡോ. അനിത മണി, ഡോ. ഹാറുണ്‍ പിള്ള എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Source link