ന്യായ് യാത്രയിൽ ഇന്ന് പ്രിയങ്ക ഗാന്ധി – Priyanka Gandhi to join Bharat Jodo Nyay Yatra today | India News, Malayalam News | Manorama Online | Manorama News
ന്യായ് യാത്രയിൽ ഇന്ന് പ്രിയങ്ക ഗാന്ധി
മനോരമ ലേഖകൻ
Published: February 16 , 2024 02:56 AM IST
Updated: February 15, 2024 10:06 PM IST
1 minute Read
പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി ∙ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ ഇന്ന് പ്രിയങ്ക ഗാന്ധി പങ്കെടുക്കും. ബിഹാറിൽനിന്നു യാത്ര ഉത്തർപ്രദേശിലെ ചന്ദൗലിയിലെത്തുമ്പോഴാണു പ്രിയങ്ക രാഹുലിനൊപ്പം ചേരുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസി, രാഹുൽ 2019 ൽ പരാജയപ്പെട്ട അമേഠി, സോണിയ ഗാന്ധിയുടെ സിറ്റിങ് മണ്ഡലമായ റായ്ബറേലി, തലസ്ഥാനമായ ലക്നൗ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന യാത്ര 21നു മധ്യപ്രദേശിലേക്കു കടക്കും. ജനുവരിയിൽ മണിപ്പുരിൽനിന്ന് ആരംഭിച്ച യാത്രയിൽ പ്രിയങ്ക പങ്കെടുക്കുന്നത് ആദ്യമാണ്.
English Summary:
Priyanka Gandhi to join Bharat Jodo Nyay Yatra today
40oksopiu7f7i7uq42v99dodk2-2024-02 6anghk02mm1j22f2n7qqlnnbk8-2024-02 40oksopiu7f7i7uq42v99dodk2-list 40oksopiu7f7i7uq42v99dodk2-2024-02-15 2g51nb7vnmpvu8biulbhrhlv1a 6anghk02mm1j22f2n7qqlnnbk8-2024-02-15 mo-politics-leaders-rahulgandhi mo-news-common-malayalamnews mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-common-bharatjodonyayyatra mo-politics-leaders-priyankagandhi 6anghk02mm1j22f2n7qqlnnbk8-2024 40oksopiu7f7i7uq42v99dodk2-2024
Source link