WORLD
ഉമർ അയൂബ് ഖാൻ പിടിഐയുടെ പ്രധാനമന്ത്രി സ്ഥാനാർഥി

ഇസ്ലാമാബാദ്: ഉമർ അയൂബ് ഖാനെ പിടിഐയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഇമ്രാൻ ഖാൻ നിർദേശിച്ചു. മുൻ സൈനിക ഭരണാധികാരി അയൂബ് ഖാന്റെ കൊച്ചുമകനാണ് അന്പത്തിനാലുകാരനായ ഉമർ. 2018ലാണ് ഇദ്ദേഹം പിടിഐയിൽ ചേർന്നത്. ഇമ്രാന്റെ പാർട്ടിയായ പിടിഐ പിന്തുണച്ച നൂറിലേറെ പേർ ദേശീയ അസംബ്ലിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Source link