റബര്‍: കപ്പുതൈകള്‍ വിതരണത്തിന്
കോട്ടയം: റബര്‍ ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള റബര്‍ നഴ്സറികളില്‍നിന്ന് കപ്പുതൈകള്‍ വിതരണത്തിന് തയാറായി. മുക്കട സെന്‍ട്രല്‍ നഴ്സറിയില്‍നിന്നും കാഞ്ഞികുളം, മഞ്ചേരി, ഉളിക്കല്‍ ആലക്കോട് കടയ്ക്കാമണ്‍ എന്നിവിടങ്ങളിലെ റീജണല്‍ നഴ്സറികളില്‍നിന്നും അംഗീകൃത റബറിനങ്ങളായ ആര്‍ആര്‍ഐഐ 105, ആര്‍ആര്‍ഐഐ 430, ആര്‍ആര്‍ഐഐ 414 എന്നിവയുടെ കപ്പുതൈകളാണു വിതരണത്തിനു തയാറായത്.
തൈകള്‍ ആവശ്യമുള്ള കര്‍ഷകര്‍ അടുത്തുള്ള റീജണല്‍ ഓഫീസിലോ നഴ്സറിയിലോ അപേക്ഷ നല്‍കണം. അപേക്ഷാഫോറം റബര്‍ ബോര്‍ഡിന്റെ ഓഫീസുകളില്‍ ലഭ്യമാണ്. www.rubberboard. gov.in എന്ന വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. റബര്‍ ബോര്‍ഡ് കോള്‍ സെന്റര്‍ 04812 576622), മുക്കട സെന്‍ട്രല്‍ നഴ്സറി (8848880279).

Source link