ബോണ്ടുകളേറെയും ഭരണകക്ഷികൾക്ക്
ബോണ്ടുകളേറെയും ഭരണകക്ഷികൾക്ക് – Most of the bonds are for ruling parties | Malayalam News, India News | Manorama Online | Manorama News
ന്യൂഡൽഹി ∙ കഴിഞ്ഞ ആഴ്ച പാർലമെന്റിൽ അവതരിപ്പിച്ച കണക്കനുസരിച്ച് ഇതുവരെ 16,518 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകളാണു വിറ്റത്. കോൺഗ്രസിനു ലഭിച്ചതിനെക്കാൾ (1,123 കോടി) 6 മടങ്ങ് അധികമാണു ബിജെപിക്കു (6,566 കോടി) ലഭിച്ചത്. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന പാർട്ടികൾക്കാണ് ഇലക്ടറൽ ബോണ്ട് സംഭാവനകൾ ഏറെയും ലഭിച്ചത്.
അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) റിപ്പോർട്ട് അനുസരിച്ചു കഴിഞ്ഞ 6 വർഷത്തിനിടെ രാജ്യത്തെ 31 പാർട്ടികൾക്കു ലഭിച്ച സംഭാവനകളിൽ പകുതിയിലേറെയും ബോണ്ടുകൾ വഴിയായിരുന്നു. കോൺഗ്രസ് അടക്കം 6 ദേശീയ പാർട്ടികൾക്ക് ആകെ ലഭിച്ച സംഭാവനയുടെ 3 മടങ്ങാണ് ബിജെപിക്കു മാത്രം ലഭിച്ചത്.
5 വർഷത്തിനിടെ വിറ്റുപോയ മൊത്തം ഇലക്ടറൽ ബോണ്ടുകളുടെ മൂല്യത്തിന്റെ 94.25 ശതമാനവും ഒരു കോടി രൂപയുടെ ഗുണിതങ്ങളായിട്ടാണു വാങ്ങിയിരിക്കുന്നത്. 1000 രൂപയുടെ വെറും 99 ബോണ്ടുകളാണ് (99,000 രൂപ) വിറ്റുപോയത്. കോർപറേറ്റ് ഫണ്ടിങ്ങിന്റെ തോതു വ്യക്തമാക്കുന്നതാണു കണക്കുകളെന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത്.
English Summary:
Most of the bonds are for ruling parties
40oksopiu7f7i7uq42v99dodk2-2024-02 c050gu7ckb92gkhkh2dbigoi0 jikku-varghese-jacob 6anghk02mm1j22f2n7qqlnnbk8-2024-02 40oksopiu7f7i7uq42v99dodk2-list 40oksopiu7f7i7uq42v99dodk2-2024-02-16 6anghk02mm1j22f2n7qqlnnbk8-2024-02-16 mo-legislature-parliament mo-politics-parties-bjp mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-parties-congress mo-business-electoralbond 6anghk02mm1j22f2n7qqlnnbk8-2024 40oksopiu7f7i7uq42v99dodk2-2024
Source link