അമേരിക്കയിൽ ഇന്ത്യൻ വംശജന് വെടിയേറ്റു മരിച്ചു
അലബാമ: അമേരിക്കയിൽ വാക്കുതർക്കത്തിനിടെ ഇന്ത്യൻ വംശജനായ മോട്ടൽ ഉടമ വെടിയേറ്റു മരിച്ചു. എഴുപത്തിയാറുകാരനായ പ്രവീൺ റോജിഭായി പട്ടേൽ ആണു കൊല്ലപ്പെട്ടത്. അലബാമയിലെ കോൾബൗട്ട് കൗണ്ടിയിലുള്ള ഷെഫീൽഡിലായിരുന്നു സംഭവം. വാടകയ്ക്കു മുറി നൽകുന്നതിനെച്ചൊല്ലിയുള്ള തർക്കമാണു വെടിവയ്പിൽ കലാശിച്ചത്. ഷെഫീൽഡിൽ ഹിൽക്രെസ്റ്റ് മോട്ടൽ നടത്തിവരികയായിരുന്നു പ്രവീൺ പട്ടേൽ. സംഭവത്തിൽ വില്യം ജെറമി മൂർ (34) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
Source link