ടൂറിസം ഫിനിഷിംഗ് സ്കൂളുകളുമായി കെടിഎഫ്സി

തിരുവനന്തപുരം: ഹോസ്പിറ്റാലിറ്റി, വിനോദസഞ്ചാര മേഖലകളില്‍ വര്‍ധിച്ചുവരുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തി കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന്, ടൂറിസം വ്യവസായ മേഖലയിലെ സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്ന ഏക സഹകരണ സ്ഥാപനമായ, കേരള ടൂറിസം ഫ്രറ്റേണിറ്റി സോഷ്യല്‍ വെല്‍ഫയര്‍ കോ-ഓപറേറ്റീവ് സൊസൈറ്റി (കെടിഎഫ്സി) വിപുലമായ നൈപുണ്യ പരിശീലനപദ്ധതി നടപ്പിലാക്കുന്നു. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തുടനീളം ടൂറിസം ഫിനിഷിംഗ് സ്കൂളുകള്‍ സ്ഥാപിച്ച് മെച്ചപ്പെട്ട നൈപുണ്യ പരിശീലനം ലഭ്യമാക്കും. ടൂറിസം രംഗത്ത് നൈപുണ്യമുള്ള ജോലിക്കാരുടെ കുറവു പരിഹരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തുടനീളം ടൂറിസം ഫിനിഷ് സ്കൂളുകളുടെ ശൃംഖല സ്ഥാപിച്ച് വിപണിക്ക് ആവശ്യമായ വിവിധ പരിശീലന കോഴ്സുകള്‍ നല്‍കും. ടൂറിസം മേഖലയിലെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത കോഴ്സുകളായിരിക്കും ഈ ഫിനിഷിംഗ് സ്കൂളുകള്‍ വഴി നല്‍കുക. ശരാശരി ആറു മാസം വരെ ദൈര്‍ഘ്യമുള്ള ഹ്രസ്വകാല കോഴ്സുകളുടെ ഭാഗമായി പ്രായോഗിക പരിശീലനവും ഇന്റേണ്‍ഷിപ്പും നല്‍കും.

Source link