പുതുമുഖങ്ങളുടെ ‘തണുപ്പ്’; ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി – Thanupp | Movie | First Look Poster
പുതുമുഖങ്ങളുടെ ‘തണുപ്പ്’; ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി
മനോരമ ലേഖകൻ
Published: February 15 , 2024 04:35 PM IST
1 minute Read
പുതുമുഖ താരങ്ങളെ അണിനിരത്തി ഛായാഗ്രാഹകനായ രാഗേഷ് നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തണുപ്പ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. കണ്ണൂർ, വയനാട്, എറണാകുളം, ചെന്നൈ, കൂർഗ് എന്നിവിടങ്ങളിലായി ചിത്രീകരിച്ച സിനിമ, കാശി സിനിമാസിന്റെ ബാനറിൽ അനു അനന്തൻ, ഡോ. ലക്ഷ്മി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. നിധീഷ്, ജിബിയ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.
കൂട്ടിക്കൽ ജയചന്ദ്രൻ, അരുൺ, രഞ്ജിത്ത് മണബ്രക്കാട്ട്, ഷൈനി സാറ, പ്രിനു, ആരൂബാല, സതീഷ് ഗോപി, സാം ജീവൻ, രതീഷ്, രാധാകൃഷ്ണൻ തലച്ചങ്ങാട്, ഷാനു മിത്ര, ജിഷ്ണു ഉണ്ണികൃഷ്ണൻ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. ബിജിബാലിന്റെ ശിഷ്യൻ ബിബിൻ അശോകാണ് തണുപ്പിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നത്. വിവേക് മുഴക്കുന്ന് ആണ് ഗാനരചന. ബിജിബാൽ, ശ്രീനന്ദ ശ്രീകുമാർ, ജാനകി ഈശ്വർ എന്നിവരാണ് ആലാപനം.
ക്രിയേറ്റീവ് ഡയറക്ടർ രാജേഷ് കെ രാമൻ. മണികണ്ഠൻ പി എസ് ഛായാഗ്രഹണവും സഫ്ദർ മർവ എഡിറ്റിങ്ങും നിർവഹിക്കുന്നു. മേക്കപ്പ് – പ്രദീപ് ഗോപാലകൃഷ്ണൻ, വസ്ത്രാലങ്കാരം – രതീഷ് കോട്ടുളി, ശബ്ദസംവിധാനം – രതീഷ് വിജയൻ, കളറിസ്റ്റ് – ലിജു പ്രഭാകർ. കലാസംവിധാനം – ശ്രീജിത്ത് കോതമംഗലം, പ്രവീൺ ജാപ്സി. ചീഫ് അസോസിയേറ്റ് ഡയറക്ടർ ജംനാസ് മുഹമ്മദ്, അസോസിയേറ്റ് ഡയറക്ടർ യദുകൃഷ്ണ ദയകുമാർ. സ്റ്റിൽസ് രാകേഷ് നായർ, പി.ആർ. ഒ – എ. എസ്. ദിനേശ്, പോസ്റ്റർ ഡിസൈൻ – സർവകലാശാല. വിഎഫ്എക്സ് സ്റ്റുഡിയോ- സെവൻത് ഡോർ.
English Summary:
First look poster of Thanupp Movie released
7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-2024-02-15 f3uk329jlig71d4nk9o6qq7b4-2024 mo-entertainment-common-first-look 7rmhshc601rd4u1rlqhkve1umi-2024 7rmhshc601rd4u1rlqhkve1umi-2024-02 mo-entertainment-common-malayalammovienews mo-entertainment-common-mollywoodnews 7rmhshc601rd4u1rlqhkve1umi-2024-02-15 f3uk329jlig71d4nk9o6qq7b4-2024-02 f3uk329jlig71d4nk9o6qq7b4-list 38701bjdnor4f3ui747g19b2o1 mo-entertainment-titles0-thanupp
Source link