രണ്ടര വയസ്സുള്ള സൈക്കോ, ഞാൻ ചവിട്ടാൻ ശ്രമിക്കുന്നത് ദിയയെ: വിഡിയോയുമായി അഹാന

രണ്ടര വയസ്സുള്ള സൈക്കോ, ഞാൻ ചവിട്ടാൻ ശ്രമിക്കുന്നത് ദിയയെ: വിഡിയോയുമായി അഹാന – Ahaana Krishna | Diya Krishna | Valentines Day | Movie News

രണ്ടര വയസ്സുള്ള സൈക്കോ, ഞാൻ ചവിട്ടാൻ ശ്രമിക്കുന്നത് ദിയയെ: വിഡിയോയുമായി അഹാന

മനോരമ ലേഖകൻ

Published: February 15 , 2024 11:00 AM IST

Updated: February 15, 2024 12:36 PM IST

1 minute Read

പ്രണയ ദിനത്തിൽ കുട്ടിക്കാലത്തെ കുറുമ്പ് പങ്കുവച്ച് നടി അഹാന കൃഷ്ണ. ‘രണ്ടര വയസ്സുള്ള സൈക്കോയുടെ’ പ്രണയദിനാശംസകൾ എന്ന തലക്കെട്ടിനൊപ്പമാണ് കുട്ടിക്കാലത്ത് കുറുമ്പ് കാണിക്കുന്ന വിഡിയോ അഹാന കൃഷ്ണ പങ്കുവച്ചത്. അനുജത്തി ദിയ കൃഷ്ണയുടെ തലയിൽ ചവിട്ടുന്ന വിഡിയോ പങ്കുവച്ച് കുട്ടിക്കാലത്ത് ‘എന്റെ വീട് അപ്പൂന്റേം സിൻഡ്രം’ ആയിരുന്നു തനിക്കെന്ന് അഹാന പറയുന്നു.  അനുജത്തിയും കൈക്കുഞ്ഞുമായി ദിയകൃഷ്ണയ്ക്കൊപ്പമുള്ള ഒരു ക്യൂട്ട് വിഡിയോയാണ് പ്രണയദിനത്തിൽ ആരാധകർക്കായി അഹാന പങ്കുവച്ചിരിക്കുന്നത്. 
‘എല്ലാവർക്കും ഈ 2.5 വയസ്സുള്ള സൈക്കോയുടെ പ്രണയദിനാശംസകൾ. എന്റെ തലയിലെ പൂ ഇഷ്ടമായോ? തലയിൽ പൂവ് വയ്ക്കണമെന്ന് ഞാൻ വാശിപിടിച്ചപ്പോൾ അമ്മ വച്ച് തന്നതാണ്.  അമ്മയ്ക്ക് അതൊട്ടും ഇഷ്ടമായിട്ടില്ല. ഞാൻ ചവിട്ടാൻ ശ്രമിക്കുന്ന പാവം കുഞ്ഞ് 2 മാസം പ്രായമുള്ള എന്റെ അനുജത്തി ദിയ ആണ്.  കുട്ടിക്കാലത്ത് എനിക്ക് ‘എന്റെ വീട് അപ്പൂന്റേം സിൻഡ്രം’ ഉണ്ടായിരുന്നു.’’ അഹാന കുറിച്ചു. 

എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിൽ ബാലതാരമായിരുന്ന കാളിദാസൻ അവതരിപ്പിച്ച കഥാപാത്രത്തിന് വീട്ടിൽ ഒരു ഇളയ കുട്ടി ഉണ്ടായപ്പോൾ അതിനോട് അസൂയ ആയിരുന്നു.  തനിക്കും ഒരു അനുജത്തി ഉണ്ടായപ്പോൾ അവളോട് അത്തരത്തിൽ അസൂയ ആയിരുന്നു എന്നാണ്‌ അഹാന കൃഷ്ണ പറയുന്നത്. 

നടൻ കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മകളായ അഹാനയ്ക്ക് ദിയയെ കൂടാതെ ഇഷാനി, ഹൻസിക എന്നീ രണ്ട് അനുജത്തിമാർ കൂടിയുണ്ട്. അഹാന പങ്കുവച്ച ക്യൂട്ട് വിഡിയോയ്ക്ക് നിരവധിപേരാണ് കമന്റുമായി എത്തുന്നത്.

English Summary:
Valentine’s Day post of actor Ahaana krishna

7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-2024-02-15 f3uk329jlig71d4nk9o6qq7b4-2024 mo-lifestyle-valentinesday 7rmhshc601rd4u1rlqhkve1umi-2024 mo-entertainment-movie-ahaanakrishna 7rmhshc601rd4u1rlqhkve1umi-2024-02 3u640a1gmv8e51qhfnau1cqp8f mo-entertainment-movie-diya-krishnakumar mo-entertainment-common-malayalammovienews 7rmhshc601rd4u1rlqhkve1umi-2024-02-15 f3uk329jlig71d4nk9o6qq7b4-2024-02 f3uk329jlig71d4nk9o6qq7b4-list


Source link
Exit mobile version