WORLD

റഷ്യ ക്യാന്‍സര്‍ വാക്‌സിന്‍ പുറത്തിറക്കുന്നതിന് തൊട്ടടുത്തെന്ന് പുതിന്‍; ‘വൈകാതെ ജനങ്ങളിലെത്തും’


മോസ്‌കോ: ആരോഗ്യ മേഖലയില്‍ സുപ്രധാന പ്രഖ്യാപനവുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍. ക്യാന്‍സറിനുള്ള വാക്സിന്‍ പുറത്തിറക്കുന്നതിന് തൊട്ടരികിലാണ് റഷ്യന്‍ ശാസ്ത്രജ്ഞരെന്നാണ് പ്രഖ്യാപനം.’ക്യാന്‍സര്‍ വാക്സിനുകളെന്നോ രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്ന പുതിയ തലമുറ മരുന്നെന്നോ വിളിക്കപ്പെടുന്നവയുടെ നിര്‍മാണത്തോട് ഞങ്ങള്‍ അടുത്തിരിക്കുന്നു’ – പുതിന്‍ പറഞ്ഞു. വൈകാതെ അത് വ്യക്തിഗത ചികിത്സയ്ക്ക് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പുതിന്‍ കൂട്ടിച്ചേര്‍ത്തു. ആധുനിക സാങ്കേതികവിദ്യകള്‍ സംബന്ധിച്ച ഒരു ഫോറത്തില്‍ സംസാരിക്കുകയായിരുന്നു റഷ്യന്‍ പ്രസിഡന്റ്. ഏത് തരത്തിലുള്ള ക്യാന്‍സറിനുള്ളതാണ് നിര്‍ദ്ദിഷ്ട വാക്സിനെന്നോ, അതിന്റെ മറ്റുവിവരങ്ങളോ പുതിന്‍ വെളിപ്പെടുത്തിയിട്ടില്ല.


Source link

Related Articles

Back to top button