CINEMA

5 നായികമാരും ദിലീപും; 'പവി കെയർ ടേക്കർ 'ടീസർ എത്തി

5 നായികമാരും ദിലീപും; ‘പവി കെയർ ടേക്കർ ‘ടീസർ എത്തി

5 നായികമാരും ദിലീപും; ‘പവി കെയർ ടേക്കർ ‘ടീസർ എത്തി

മനോരമ ലേഖകൻ

Published: February 15 , 2024 12:45 PM IST

1 minute Read

ജനപ്രിയ നായകൻ ദിലീപിനൊപ്പം അഞ്ച് പുതുമുഖ നായികമാരുള്ള, പവി കെയർ ടേക്കർ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി. വിനീത് കുമാറാണ് സംവിധാനം ചെയ്യുന്നത്.  ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി, സ്ഫടികം ജോർജ് തുടങ്ങി ഒരു വൻ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്.ഗ്രാൻഡ് പ്രൊഡക്ഷൻസിന്റ ബാനറിൽ ദിലീപ് തന്നെയാണ് ഈ ചിത്രം നിർമിക്കുന്നത്. 
അരവിന്ദന്റെ അതിഥികൾക്ക് ശേഷം രാജേഷ് രാഘവൻ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണിത് ‘പവി കെയർ ടേക്കർ’ കന്നഡയിലും മലയാളത്തിലും ഹിറ്റുകൾ സമ്മാനിച്ച മിഥുൻ മുകുന്ദനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഛായാഗ്രഹണം സനു താഹിറാണ്, അനൂപ് പത്മനാഭൻ, കെ. പി വ്യാസൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസ്, എഡിറ്റർ: ദീപു ജോസഫ്,ഗാനരചന: ഷിബു ചക്രവർത്തി, വിനായക് ശശികുമാർ, പ്രൊജക്റ്റ്‌ ഹെഡ്: റോഷൻ ചിറ്റൂർ, പ്രൊഡക്ഷൻ ഡിസൈൻ: നിമേഷ് എം താനൂർ, പ്രൊഡക്ഷൻ കൺട്രോളർ: രഞ്ജിത് കരുണാകരൻ,അസോസിയേറ്റ് ഡയറക്ടർ: രാകേഷ് കെ രാജൻ, കോസ്റ്റ്യൂംസ്: സഖി എൽസ,മേക്കപ്പ് :റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ – ശ്രീജിത്ത്‌ ശ്രീനിവാസൻ,സൗണ്ട് മിക്സിങ്: അജിത് കെ ജോർജ്,സ്റ്റിൽസ്: രാംദാസ് മാത്തൂർ, ഡിസൈൻസ്: യെല്ലോ ടൂത്,ഡിജിറ്റൽ മാർക്കറ്റിംഗ്: സുജിത് ഗോവിന്ദൻ,കണ്ടെന്റ് ആന്റ് മാർക്കറ്റിങ്ങ് ഡിസൈൻ: പപ്പെറ്റ് മീഡിയ,പി ആർ ഒ:എ എസ് ദിനേശ്.

English Summary:
Pavi Care Taker is a Malayalam comedy movie directed by Vineeth Kumar and starring Dileep in the lead role.

7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-2024-02-15 7rmhshc601rd4u1rlqhkve1umi-2024-02-15 f3uk329jlig71d4nk9o6qq7b4-2024 7rmhshc601rd4u1rlqhkve1umi-2024 f3uk329jlig71d4nk9o6qq7b4-2024-02 mo-entertainment-common-malayalam-cinema mo-entertainment-movie-dileep f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-johnyantony 7rmhshc601rd4u1rlqhkve1umi-2024-02 56uortgfbd12af9h59fcrbl9gu


Source link

Related Articles

Back to top button