ASTROLOGY

നിങ്ങളുടേത് പ്രണയ വിവാഹമാകുമോ? ഒന്നിലധികം പ്രണത്തിനുള്ള സാധ്യതയുണ്ടോ?

നിങ്ങളുടേത് പ്രണയ വിവാഹമാകുമോ? ഒന്നിലധികം പ്രണത്തിനുള്ള സാധ്യതയുണ്ടോ?– How to see a love marriage in Kundli in astrology

നിങ്ങളുടേത് പ്രണയ വിവാഹമാകുമോ? ഒന്നിലധികം പ്രണത്തിനുള്ള സാധ്യതയുണ്ടോ?

ഡോ. പി.ബി. രാജേഷ്

Published: February 15 , 2024 12:04 PM IST

1 minute Read

ഏഴാം ഭാവത്തിൽ ചന്ദ്രൻ നിൽക്കുന്നവർ പ്രണയിച്ച് വിവാഹം കഴിക്കാൻ സാധ്യത കൂടുതലാണ്

ഏഴാം ഭാവാധിപന്റെ ദശാപഹാര കാലങ്ങളിലാകും പ്രണയമോ വിവാഹമോ നടക്കുക

Image Credit: Jelena Danilovic/ Istock

വസന്തമാസവും പൗർണമിയും മനുഷ്യ മനസ്സുകളെ പ്രണയാർദ്രമാക്കുന്ന കാലമാണെന്ന് കവികൾ വർണിച്ചിട്ടുണ്ട്. മനസ്സിനെ നിയന്ത്രിക്കുന്നത് ചന്ദ്രനാണ്. ലഗ്നത്തിൽ ഏഴാം ഭാവത്തിൽ ചന്ദ്രൻ നിൽക്കുന്നവർ പ്രണയിച്ച് വിവാഹം കഴിക്കാൻ സാധ്യത കൂടുതലാണ്. പൗർണമിയിലോ അതിന് അടുത്ത ദിനങ്ങളിലോ ജനിച്ചവർക്ക് നല്ല മനസ്സും ധൈര്യവും ഉണ്ടാകും. എന്നാൽ പ്രണയം ഉണ്ടാക്കുന്നത് ശുക്രനാണ്. മീനം രാശിയിൽ ശുക്രൻ നിൽക്കുന്നവർക്ക് ശുക്രന്റെ അനുഗ്രഹം കൂടുതലായിരിക്കും.

സ്ത്രീയുടെയും പുരുഷന്റെയും ചന്ദ്രൻ ഏഴാം ഭാവത്തിലാണ് വരുന്നതെങ്കിൽ അതിനെ സമസപ്തമം എന്നു പറയാം. ഇത്തരം ആളുകൾ പൂർവജന്മത്തിലും ഭാര്യഭർത്താക്കന്മാരായിരുന്നു എന്നാണ് ജ്യോതിഷ വിശ്വാസം. ജ്യോതിഷത്തിലെ വളരെ വിശേഷപ്പെട്ട ഒരു പൊരുത്തമാണ് സമസപ്തമ യോഗം. സ്ത്രീ ജനിച്ച രാശിയുടെ ഏഴാമത്തെ രാശിയിൽ ജനിക്കുന്ന പുരുഷൻ അല്ലെങ്കിൽ പുരുഷൻ ജനിക്കുന്ന രാശിയിലെ ഏഴാമത്തെ രാശിയിൽ ജനിച്ച സ്ത്രീ. ഇതിനെയാണ് സമസപ്തമ യോഗം എന്ന് പറയുന്നത്.

ജാതകം നോക്കിയാൽ അറിയാം പ്രണയ വിവാഹമാകുമോ ഇല്ലയോ എന്നുള്ള കാര്യം. ഒന്നിലധികം പ്രണയത്തിനുള്ള സാധ്യതയും ഗ്രഹനിലകൊണ്ട് മനസ്സിലാക്കാൻ സാധിക്കും. ഏഴാം ഭാവാധിപന്റെ ദശാപഹാര കാലങ്ങളിലാകും പ്രണയമോ വിവാഹമോ നടക്കുക. ചാരവശാൽ വ്യാഴം ഏഴിൽ സഞ്ചരിക്കുന്ന കാലവും പ്രണയ ബന്ധങ്ങൾക്ക് അനുകൂല സമയമാണ്. ജ്യോതിഷപരമായി പ്രണയത്തിന് അനുകൂലമായ നിറം വെള്ളയാണ് ശുക്രന്റേതായാലും ചന്ദ്രന്റേതായാലും വെളുപ്പ് നിറമാണ് അത് സൂചിപ്പിക്കുന്നത്. ജാതകത്തിൽ ഏഴാം ഭാവത്തിൽ നിൽക്കുന്ന ഗ്രഹത്തിന്റെ വർണവും പ്രണയത്തിന് അനുകൂലമാണ്.

English Summary:
How to see a love marriage in Kundli in astrology

mo-astrology-luckythings dr-p-b-rajesh 7os2b6vp2m6ij0ejr42qn6n2kh-2024 7os2b6vp2m6ij0ejr42qn6n2kh-2024-02-15 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-astrology-news 30fc1d2hfjh5vdns5f4k730mkn-list mo-astrology-goodluck knieveful9r5vf2ff9048mmhe mo-women-marriage 30fc1d2hfjh5vdns5f4k730mkn-2024 30fc1d2hfjh5vdns5f4k730mkn-2024-02 30fc1d2hfjh5vdns5f4k730mkn-2024-02-15 7os2b6vp2m6ij0ejr42qn6n2kh-2024-02


Source link

Related Articles

Back to top button