സുപ്രീം കോടതിയിൽ നിന്ന് ജാമ്യാപേക്ഷ പിൻവലിച്ച് ഉമർ ഖാലിദ്
സുപ്രീം കോടതിയിൽ നിന്ന് ജാമ്യാപേക്ഷ പിൻവലിച്ച് ഉമർ ഖാലിദ് – Umar Khalid withdraws bail plea from Supreme Court | Malayalam News, India News | Manorama Online | Manorama News
സുപ്രീം കോടതിയിൽ നിന്ന് ജാമ്യാപേക്ഷ പിൻവലിച്ച് ഉമർ ഖാലിദ്
മനോരമ ലേഖകൻ
Published: February 15 , 2024 03:00 AM IST
Updated: February 14, 2024 09:47 PM IST
1 minute Read
ജാമ്യാപേക്ഷ 13 തവണ മാറ്റിവച്ചു; വിചാരണക്കോടതിയെ വീണ്ടും സമീപിക്കും
ഉമർ ഖാലിദ് (File Photo: PTI)
ന്യൂഡൽഹി ∙ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന വിദ്യാർഥി നേതാവ് ഉമർ ഖാലിദ് സുപ്രീം കോടതിയിൽ നൽകിയിരുന്ന ജാമ്യാപേക്ഷ പിൻവലിച്ചു. വിചാരണക്കോടതിയിൽ വീണ്ടും ജാമ്യാപേക്ഷ നൽകുകയാണെന്നും ഹർജി പിൻവലിക്കുകയാണെന്നും ഉമറിന്റെ അഭിഭാഷകൻ കപിൽ സിബൽ സുപ്രീം കോടതിയെ അറിയിച്ചു.
ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ ഈ മാസം ഒന്നിനു 13–ാം തവണയും മാറ്റിയിരുന്നു. കഴിഞ്ഞ വർഷം മേയ് മുതൽ ഈ ഹർജി തുടർച്ചയായി മാറ്റുകയാണ്. യുഎപിഎ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി 2020 സെപ്റ്റംബറിലാണ് ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്തത്. വിചാരണക്കോടതിയും 2022 ഒക്ടോബറിൽ ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയതോടെയാണു സുപ്രീം കോടതിയെ സമീപിച്ചത്.
English Summary:
Umar Khalid withdraws bail plea from Supreme Court
40oksopiu7f7i7uq42v99dodk2-2024-02 6anghk02mm1j22f2n7qqlnnbk8-2024-02 40oksopiu7f7i7uq42v99dodk2-list 40oksopiu7f7i7uq42v99dodk2-2024-02-14 mo-judiciary-supremecourt 16pv422c6rg7ckdln4g1ufecjg 6anghk02mm1j22f2n7qqlnnbk8-2024-02-14 mo-crime-delhiviolence mo-crime-uapa mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-leaders-kapilsibal 6anghk02mm1j22f2n7qqlnnbk8-2024 40oksopiu7f7i7uq42v99dodk2-2024
Source link