രാജ്കോട്ട്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന് ഇന്നു രാജ്കോട്ടിൽ രാവിലെ 9.30ന് തുടങ്ങും. ടീമിൽ മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. മധ്യനിരയിൽ യുവനിരയുടെ കരുത്ത് പരീക്ഷിക്കപ്പെടും. സർഫറാസ് ഖാൻ, ദേവ്ദത്ത് പടിക്കൽ, ധ്രുവ് ജുറൽ എന്നിവർക്ക് അരങ്ങേറ്റത്തിന് അവസരമൊരുങ്ങിയേക്കും. ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, വിരാട് കോഹ്ലി എന്നീ മുൻനിര താരങ്ങളുടെ വിടവ് നികത്തുകയെന്ന ഭാരിച്ച ഉത്തരവാദിത്വമാണ് പുതുമുഖങ്ങൾക്കുള്ളത്. നിലവിൽ പരന്പര 1-1 സമനിലയിലാണ്. ജയ്സ്വാൾ- ബുംറ ആദ്യ ടെസ്റ്റിൽ വൻ ലീഡ് നേടിയശേഷമുള്ള തോൽവി ഇന്ത്യയെ ഞെട്ടിച്ചിരുന്നു. എന്നാൽ, രണ്ടാം ടെസ്റ്റിൽ ഇന്ത്യ ഉജ്വല തിരിച്ചുവരവ് നടത്തി. രണ്ടാം ടെസ്റ്റിൽ ഡബിൾ സെഞ്ചുറി അടിച്ച യുവ ഓപ്പണർ യശസ്വി ജയ്സ്വാൾ രണ്ടു മത്സരങ്ങളിൽനിന്നായി 321 റണ്‍സ് നേടിക്കഴിഞ്ഞു. ജസ്പ്രീത് ബുംറ ഇതുവരെ 15 വിക്കറ്റുകളും വീഴ്ത്തി. ഇരുവരും ബാറ്റിംഗിലും ബൗളിംഗിലുമായി നടത്തുന്ന പ്രകടനം പ്രതീക്ഷപകരുന്നു.
തന്ത്രംമാറ്റി ഇംഗ്ലണ്ട് കരിയറിലെ നൂറാം ടെസ്റ്റിനിറങ്ങുന്ന ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ജയത്തോടെ നൂറാം മത്സരം ആഘോഷിക്കാനാണിറങ്ങുന്നത്. നൂറ് ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന ഇംഗ്ലണ്ടിന്റെ പതിനാറാമത്തെ താരമാണ് സ്റ്റോക്സ്. ഇംഗ്ലണ്ട് 2016ൽ ഇതേ ഗ്രൗണ്ടിൽ ഇന്ത്യയെ സമനിലയിൽ തളച്ചിരുന്നു. അന്ന് 128 റണ്‍സടിച്ച ബെൻ സ്റ്റോക്സിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. അതേസമയം മൂന്നു സ്പിന്നർ ഒരു പേസ് ബൗളർ എന്ന തന്ത്രം ഇംഗ്ലണ്ട് മാറ്റി. സ്പിന്നർ ഷോയ്ബ് ബഷീറിനു പകരം മാർക് വുഡ് ടീമിലെത്തി. ഇംഗ്ലണ്ട് ടീം: സാക് ക്രൗളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ജോണി ബെയർസ്റ്റോ, ബെൻ സ്റ്റോക്സ്, ബെൻ ഫോക്സ്, റഹാൻ അഹ്മദ്, ടോം ഹാർട്ട്ലി, മാർക് വുഡ്, ജയിംസ് ആൻഡേഴ്സണ്.
Source link