പ്രൈം വോളിബോൾ 2024 സീസൺ ഇന്നു തുടങ്ങുന്നു
ചെന്നൈ: അടിയും തടയുമായി ഇന്നു മുതൽ വോളിബോൾ ആരവത്തിനു തുടക്കം. പ്രൈം വോളിബോൾ സീസണ് മൂന്നിന് ഇന്ന് ചെന്നൈയിലാണ് തുടക്കമാകുക. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാന്പ്യന്മാരായ അഹമ്മദാബാദ് ഡിഫെൻഡേഴ്സ് ആതിഥേയരായ ചെന്നൈ ബ്ലിറ്റ്സിനെ നേരിടും. വൈകുന്നേരം 6.30നാണ് മത്സരം. രണ്ടാം മത്സരത്തിൽ ബംഗളൂരു ടോർപിഡോസ് കോൽക്കത്ത തണ്ടർബോൾട്ടിനെ നേരിടും. രാത്രി 8.30നാണ് ഈ പോരാട്ടം. കേരളത്തിൽനിന്ന് കൊച്ചി ബ്ലൂസ്പൈക്കേഴ്സ്, കോഴിക്കോട് ഹീറോസ് എന്നിങ്ങനെ രണ്ട് ടീമുകൾ പ്രൈംവോളിയിലുണ്ട്. മലയാളികൾ 35 ഒന്പത് ടീമുകളിലായി 35 മലയാളി കളിക്കാർ മൂന്നാം സീസണ് പ്രൈംവോളി പോരാട്ട രംഗത്തുണ്ട്. കന്നിക്കാരായ ഡൽഹി തൂഫാൻസിനുവേണ്ടിയാണ് ഏറ്റവും കൂടുതൽ മലയാളികൾ കളിക്കുന്നത്. ഏഴ് മലയാളികളാണ് ഡൽഹി തൂഫാൻസിൽ. കൊച്ചി ബ്ലൂസ്പൈക്കേഴ്സിൽ ആറ് മലയാളികളുണ്ട്. കാലിക്കട്ട് ഹീറോസിന്റെ സൂപ്പർ താരമായിരുന്ന അജിത് ലാൽ ഇത്തവണ മുംബൈ മിറ്റിയോർസിനുവേണ്ടി ഇറങ്ങും. കളിക്കാർക്കൊപ്പം പരിശീലകരായും മലയാളി സാന്നിധ്യമുണ്ട്. കാലിക്കട്ട് ഹീറോസിന്റെ ഇ.കെ. കിഷോർകുമാർ, ഡൽഹി തൂഫാൻസിന്റെ മനോജ് എസ്. നായർ, മുംബൈ മിറ്റിയോർസിന്റെ സണ്ണി ജോസഫ് എന്നിവരാണ് പരിശീലകരായി മൂന്നാം സീസണ് പ്രൈംവോളിയിലുള്ള മലയാളി സാന്നിധ്യങ്ങൾ. സഹപരിശീലകരായി കാലിക്കട്ടിൽ പി.എ. അഹമ്മദ് ഫായിസ്, ബംഗളൂരു ടോർപിഡോസിൽ ലിജോ ജോൺ എന്നിവരുമുണ്ട്. വിവിധ ടീമുകളിലെ മലയാളി താരങ്ങൾ: ഡൽഹി തൂഫാൻസ്: അനു ജയിംസ്, യു. ജെൻഷാദ്, കെ. ആനന്ദ്, അമൽ കെ. തോമസ്, അലൻ, ഇൻസമാം, ഫായിസ്. കോൽക്കത്ത തണ്ടർബോൾട്ട്സ്: കെ. രാഹുൽ, അർജുൻ നാഥ്. ഹൈദരാബാദ് ബ്ലാക്ക്ഹോക്ക്സ്: എം.വി. ലാൽസജൻ, ജോണ് ജോസഫ്, പി. ഹേമന്ദ്. കാലിക്കട്ട് ഹീറോസ്: ഷഫീഖ് റഹ്മാൻ, അലൻ ആഷിഖ്. മുംബൈ മിറ്റിയോർസ്: അജിത്ലാൽ, അരവിന്ദൻ. കൊച്ചി ബ്ലൂസ്പൈക്കേഴ്സ്: എൻ. ജിതിൻ, സി.കെ. രതീഷ്, കെ. സച്ചിൻ, എറിൻ വർഗീസ്, ജോർജ് ആന്റണി, ജിബിൻ സെബാസ്റ്റ്യൻ.
അഹമ്മദാബാദ് ഡിഫെൻഡേഴ്സ്: ഷോണ് ജോണ്, ടി. ശ്രീകാന്ത്. ബംഗളൂരു ടോർപിഡോസ്: ഐിൻ ജോസഫ്, പി.വി. ജിഷ്ണു, മുഹമ്മദ് ഇഖ്ബാൽ, എം.സി. മുജീബ്, നിസാം മുഹമ്മദ്, ടി.ആർ. സേതു. ചെന്നൈ ബ്ലിറ്റ്സ്: ജി.എസ്. അഖിൽ, ടി. സായന്ത്, ജോബിൻ വർഗീസ്. സൂപ്പർ 5 ആദ്യമായി മുൻ സീസണുകളെ അപേക്ഷിച്ച് 2024 സീസണിൽ സൂപ്പർ ഫൈവ് റൗണ്ട് ഉണ്ടെന്നതാണ് പ്രത്യേകത. മുൻ സീസണുകളിൽ പോയിന്റ് ടേബിളിൽ ആദ്യ നാല് സ്ഥാനക്കാർ നേരിട്ട് സെമിയിൽ പ്രവേശിക്കുകയായിരുന്നു. എന്നാൽ, ഇത്തവണ പോയിന്റ് ടേബിളിലെ ആദ്യ അഞ്ച് സ്ഥാനക്കാർ സൂപ്പർ ഫൈവിൽ കളിക്കും. മാർച്ച് 11 മുതൽ 18വരെയാണ് സൂപ്പർ ഫൈവ് പോരാട്ടം. റൗണ്ട് റോബിൻ രീതിയിൽ അരങ്ങേറുന്ന സൂപ്പർ ഫൈവിൽ ഒന്നാമത് എത്തുന്ന ടീം നേരിട്ട് ഫൈനലിലേക്ക് മുന്നേറും. രണ്ടും മൂന്നും സ്ഥാനക്കാർ തമ്മിൽ ശേഷിക്കുന്ന ഫൈനൽ സ്പോട്ടിനായി എലിമിനേറ്റർ കളിക്കും. ജയിക്കുന്ന ടീം ഫൈനൽ ടിക്കറ്റ് കരസ്ഥമാക്കും. എലിമിനേറ്റർ മാർച്ച് 19നും ഫൈനൽ 21നും അരങ്ങേറും. കൊച്ചിയുടെ മത്സരങ്ങൾ Vs കാലിക്കട്ട് ഫെബ്രുവരി 16 8.30 pm Vs ചെന്നൈ ഫെബ്രുവരി 20 6.30 pm Vs ബംഗളൂരു ഫെബ്രുവരി 23 8.30 pm Vs മുംബൈ ഫെബ്രുവരി 25 8.30 pm Vs കോൽക്കത്ത ഫെബ്രുവരി 27 6.30 pm Vs അഹമ്മദാബാദ് മാർച്ച് 03 8.30 pm Vs ഡൽഹി മാർച്ച് 05 6.30 pm Vs ഹൈദരാബാദ് മാർച്ച് 09 6.30 p കാലിക്കട്ടിന്റെ മത്സരങ്ങൾ Vs കൊച്ചി ഫെബ്രുവരി 16 8.30 pm Vs ഡൽഹി ഫെബ്രുവരി 23 6.30 pm Vs കോൽക്കത്ത ഫെബ്രുവരി 25 6.30 pm Vs മുംബൈ ഫെബ്രുവരി 28 6.30 pm Vs ഹൈദരാബാദ് മാർച്ച് 02 6.30 pm Vs ബംഗളൂരു മാർച്ച് 06 6.30 pm Vs അഹമ്മദാബാദ് മാർച്ച് 08 8.30 pm Vs ചെന്നൈ മാർച്ച് 10 6.30 pm m
Source link