INDIALATEST NEWS

ഹിമാചല്‍ പ്രദേശിൽ ചരിത്രം ആവർത്തിക്കും; നാലിടത്തും ബിജെപി എന്ന് പ്രവചനങ്ങൾ

Himachal Pradesh Loksabha Election 2024 | Indian National Congress | Bharatiya Janata Party BJP | Election Campaign Highlights | Final Tally | Election Verdict | Winners Losers – ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പ് വാർത്തകൾ | തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഫലം | ഇലക്ഷൻ റിസൾട്ട് | മലയാള മനോരമ ഓൺലൈൻ ന്യൂസ് | മലയാളം വാർത്തകൾ

ഹിമാചല്‍ പ്രദേശിൽ ചരിത്രം ആവർത്തിക്കും; നാലിടത്തും ബിജെപി എന്ന് പ്രവചനങ്ങൾ

ഓൺലൈൻ ഡെസ്ക്

Published: February 14 , 2024 10:13 PM IST

1 minute Read

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നാലു ലോക്സഭ മണ്ഡലങ്ങളിലും ബിജെപി വിജയിച്ചപ്പോൾ പാർട്ടി പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം∙ (Photo by DIPTENDU DUTTA / AFP)

ഡെറാഡൂൺ ∙ ഹിമാചൽ പ്രദേശിലെ നാല് ലോക്സഭ മണ്ഡലങ്ങളിലും ബിജെപിക്കു വിജയസാധ്യതയെന്ന് പ്രവചനങ്ങൾ.  കാംഗ്ര, മാണ്ഡി, ഹാമിർപുർ, ഷിംല എന്നീ ലോക്സഭ മണ്ഡലങ്ങളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പിൽ 60 ശതമാനം വോട്ട് വിഹിതം ബിജെപിക്കു ലഭിക്കുമെന്നാണ് വിവിധ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത് . 2019ലെ തിരഞ്ഞെടുപ്പിൽ 4 മണ്ഡലങ്ങളും ബിജെപിക്ക് ഒപ്പമായിരുന്നു.
Read Also: ജമ്മുകശ്മീരിൽ ശക്തമായ പോരാട്ടത്തിനു സാധ്യത; ഇന്ത്യ മുന്നണിക്ക് പ്രതീക്ഷ എന്ന് പ്രവചനം

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 69 ശതമാനമായിരുന്നു ബിജെപിയുടെ വോട്ടുവിഹിതം. ഇന്ത്യ മുന്നണിക്ക് വോട്ട് വിഹിതത്തിൽ നേരിയ വർധനവുണ്ടാകും. 29 ശതമാനമായിരിക്കും കോൺഗ്രസിന്റെ വോട്ടുവിഹിതമെന്നാണ് പ്രവചനം. 

കഴിഞ്ഞ തവണ ബിജെപി ഏറ്റവും കൂടുതൽ വോട്ട് നേടിയ മണ്ഡലമായിരുന്നു കാംഗ്ര. 7,25,218 വോട്ട്. കോണ്‍ഗ്രസിന് ഇവിടെ ലഭിച്ചത് 2,47,595 വോട്ടാണ്. 4,77,623 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി ജയിച്ചത്. മറ്റു മൂന്ന് മണ്ഡലങ്ങളിലും ബിജെപി ആറരലക്ഷത്തിലധികം വോട്ട് നേടിയപ്പോൾ കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം പരമാവധി രണ്ടേമുക്കാൽ ലക്ഷമായിരുന്നു. 

English Summary:
BJP Forecast to Dominate All Four Himachal Lok Sabha Seats

40oksopiu7f7i7uq42v99dodk2-2024-02 40oksopiu7f7i7uq42v99dodk2-list u3330pu1os51hevbsf5m12975 40oksopiu7f7i7uq42v99dodk2-2024-02-14 5us8tqa2nb7vtrak5adp6dt14p-2024-02-14 5us8tqa2nb7vtrak5adp6dt14p-2024 mo-politics-elections-loksabhaelections2024 5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp mo-news-national-states-himachalpradesh mo-news-world-countries-india-indianews 40oksopiu7f7i7uq42v99dodk2-2024 5us8tqa2nb7vtrak5adp6dt14p-2024-02


Source link

Related Articles

Back to top button