ലാൽ ബഹദൂർ ശാസ്ത്രിയുടെ ചെറുമകൻ കോൺഗ്രസ് വിട്ട് ബിജെപിയിൽ’

ന്യൂഡൽ‌ഹി∙ മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ലാൽ ബഹദൂർ ശാസ്ത്രിയുടെ ചെറുമകൻ വിഭാകര്‍ ശാസ്ത്രി ബിജെപിയിൽ ചേർന്നു. കോൺഗ്രസില്‍നിന്നു രാജിവച്ച വിഭാകര്‍ ശാസ്ത്രി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പതകിന്റെ സാന്നിധ്യത്തിലാണ് ബിജെപിയിൽ ചേർന്നത്.

Hon’ble Congress President Shri @kharge ji! Respected Sir,I hereby tender my resignation from the primary membership of Indian National Congress (@INCIndia)Regards Vibhakar Shastri— Vibhakar Shastri (@VShastri_) February 14, 2024

‘ബഹുമാനപ്പെട്ട കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ഞാൻ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവയ്ക്കുന്നു’ എന്നു വിഭാകർ ശാസ്ത്രി സമൂ‌ഹ മാധ്യമമായ എക്സിൽ കുറിച്ചു. മുത്തച്ഛൻ ലാൽ ബഹദൂർ ശാസ്ത്രിയുടെ സ്വപ്നമായ ജയ് ജവാന്‍ ജയ് കിസാൻ പൂവണിയാന്‍ നരേന്ദ്രമോദിക്ക് കീഴിൽ പ്രവർത്തിക്കുമെന്ന് പിന്നീട് വിഭാകർ ശാസ്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

അശോക് ചവാൻ ഉൾപ്പെടെ നിരവധി പേരാണ് അടുത്തിടെ കോൺഗ്രസ് വിട്ടത്. ഇതിനുപിന്നാലെ ലാൽ ബഹദൂർ  ശാസ്ത്രിയുടെ ചെറുമകൻ ബിജെപിയിലെത്തുന്നതും പി.വി.നരസിംഹറാവുവിനു ഭാരതരത്നം നൽകിയതുമെല്ലാം രാഷ്ട്രീയമായി ഉപയോഗപ്പെടുത്തി കോൺഗ്രസിനെ നേരിടാനാകും ബിജെപി ശ്രമം. 

English Summary:
Lal bahadur shastris grandson joins bjp


Source link
Exit mobile version