യു.എ.ഇയിൽ ചൈനയുടെ ഡ്രാ​ഗൺ മാർട്ടിന് ബദലായി ഇന്ത്യയുടെ ഭാരത് മാർട്ട്; 2025-ഓടെ നിലവിൽ വരും


ദുബായ്: കയറ്റുമതി ചെയ്യുന്നവർക്ക് അവരുടെ വെെവിധ്യമാർന്ന ഉത്പന്നങ്ങൾ ഒരു കുടക്കീഴിൽ വിൽപനയ്ക്കെത്തിക്കുന്നതിനായി യു.എ.യിൽ ഭാരത് മാർട്ട് സൗകര്യമൊരുക്കാൻ ഇന്ത്യ. പദ്ധതിക്ക് അന്തിമരൂപയമായിട്ടില്ലെങ്കിലും 2025 ഓടെ പദ്ധതി പ്രാവർത്തികമാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ചെെനയുടെ ഡ്രാ​ഗൺ മാർട്ട് സമാനമായ രീതിയിലായിരിക്കും പദ്ധതിയെന്നാണ് വിവരം.ഡി.പി വേൾഡ് നിയന്ത്രിക്കുന്ന ജാഫ്സ പ്രദേശത്താണ് ഭാരത് മാർട്ട് സ്ഥാപിക്കുന്നത്. ഒരു ലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തീർണത്തിലായിരിക്കും പദ്ധതി. റീട്ടെയിൽ ഷോറൂമുകളും ​ഗോഡൗണുകളും മറ്റ് അനുബന്ധ സൗകര്യങ്ങളും മാർട്ടിലുണ്ടായിരിക്കും. കൂടാതെ, ഓണ്‍ലൈന്‍ വഴി സാധനങ്ങൾ വീങ്ങുന്നതിനായി ഡിജിറ്റൽ പ്ലാറ്റ്ഫോം സ്ഥാപിക്കാനും പദ്ധതിയുണ്ട്.


Source link

Exit mobile version