WORLD
എസ്തോണിയൻ പ്രധാനമന്ത്രി റഷ്യക്കു പിടികിട്ടാപ്പുള്ളി
മോസ്കോ: സോവിയറ്റ് കാല സ്മാരകങ്ങൾ നശിപ്പിച്ചതിന്റെ പേരിൽ ബാൾട്ടിക് രാജ്യ നേതാക്കളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് റഷ്യ. എസ്തോണിയയിലെ പ്രധാനമന്ത്രി കായാ കലാസ്, സ്റ്റേറ്റ് സെക്രട്ടറി തൈമർ പീറ്റർകോപ്, ലിത്വാനിയ സാംസ്കാരിക മന്ത്രി സിമോണാസ് കെയ്റിസ് എന്നിവർക്കെതിരേയാണ് നടപടി.
മുന്പ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ബാൾട്ടിക് രാജ്യങ്ങൾ സോവിയറ്റ് സൈനികരുടെ സ്മാരകങ്ങൾ തകർക്കുകയാണെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എസ്തോണിയൻ പ്രധാനമന്ത്രി കായാ കാലാസ് 2022ൽ ഇരുനൂറിനും നാനൂറിനും ഇടയിൽ സോവിയറ്റ് സ്മാരകങ്ങൾ നശിപ്പിക്കുമെന്നറിയിച്ചിരുന്നു.
Source link