INDIALATEST NEWS

പ്രധാനമന്ത്രി മോദിക്ക് അബുദാബിയിൽ ഊഷ്മള സ്വീകരണം; നിക്ഷേപം കൂട്ടാൻ ഇന്ത്യ – യുഎഇ കരാർ


അബുദാബി ∙ രണ്ടുദിവസത്തെ സന്ദർശനത്തിനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വിമാനത്താവളത്തിൽ സ്വീകരിച്ചു. ഊർജ മേഖലയിൽ സഹകരണം മെച്ചപ്പെടുത്താൻ ഇരുവരുടെയും ചർച്ചയിൽ ധാരണയായി. ദ്രവീകൃത പ്രകൃതിവാതകം (എൽഎൻജി) വാങ്ങാൻ യുഎഇയുമായി ദീർഘകാല കരാറിന് ഇന്ത്യ ഒരുങ്ങുകയാണ്. അബുദാബി ക്ഷേത്രനിർമാണത്തിന് എല്ലാ സഹായവുമേകിയ യുഎഇ പ്രസിഡന്റിന് പ്രധാനമന്ത്രി നന്ദി അറിയിച്ചു. ഇന്നാണ് ക്ഷേത്ര സമർപ്പണം. 

യുഎഇ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ അബുദാബിയിൽ ഒരുക്കിയ ‘അഹ്‌ലൻ മോദി’ പരിപാടിയിലേക്ക് അദ്ദേഹം എത്തുന്നു.

ഇരുവരുടെയും സാന്നിധ്യത്തിൽ ഒപ്പുവച്ച പ്രധാന കരാറുകൾ:

∙ കൂടുതൽ മേഖലയിൽ ഉഭയകക്ഷി നിക്ഷേപ കരാർ

∙ ഊർജ സുരക്ഷ, ഊർജ വ്യാപാര സഹകരണ കരാർ

∙ ഇന്ത്യ – മിഡിൽ ഈസ്റ്റ്– യൂറോപ് സാമ്പത്തിക ഇടനാഴിക്കായി ഉഭയകക്ഷി ധാരണ
∙ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള കരാർ. ഇതോടെ ഇരു രാജ്യങ്ങളിലെയും പണമിടപാടിന് അതിരുകൾ ഇല്ലാതാകുമെന്ന് പ്രധാനമന്ത്രി

∙ ഇന്ത്യയുടെ റുപേ കാർഡും യുഎഇയുടെ ജയ്‌വാൻ കാർഡും ബന്ധിപ്പിക്കുന്നതിനുള്ള കരാർ. ഇനി റുപേ കാർഡ് യുഎഇയിൽ അനായാസം ഉപയോഗിക്കാം
∙ തുറമുഖങ്ങൾ പരസ്പരം ഉപയോഗിക്കാൻ അബുദാബി പോർട്സ് കമ്പനി– ഗുജറാത്ത് മാരിടൈം ബോർഡ് കരാർ

∙ ദേശീയ ആർക്കൈവിലെ വിവരങ്ങൾ പരസ്പരം കൈമാറുന്നതിനുള്ള കരാർ
∙ പൈതൃക, മ്യൂസിയം സഹകരണ കരാർ

∙ ഗുജറാത്തിലെ ലോത്തൽ മാരിടൈം ഹെറിറ്റേജ് കോംപ്ലക്സ് വികസനത്തിന് ധാരണ.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടികാഴ്ച നടത്തുന്നു. (Photo: AFP)

വൻ വരവേൽപായി ‘അഹ്‌ലൻ മോദി’

അബുദാബി ∙ മൂന്നാം മോദി സർക്കാർ ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു. അബുദാബിയിലെ അഹ്‌ലൻ മോദി (ഹലോ മോദി) സ്വീകരണത്തിലാണു പ്രഖ്യാപനം. 2047ൽ ഇന്ത്യ വികസിത രാജ്യമാകുമെന്ന് ഉറപ്പാണെന്നും പാലിക്കപ്പെടുന്നതാണ് മോദി ഗ്യാരന്റിയെന്നും ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ 35000 ജനങ്ങളെ സാക്ഷിയാക്കി അദ്ദേഹം ആവർത്തിച്ചു.

ബിജെപി അനുകൂല പ്രവാസി സംഘടന ഐപിഎഫാണു സ്വീകരണമൊരുക്കിയത്. യോഗം അക്ഷരാർഥത്തിൽ മോദിയുടെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണങ്ങളുടെ ഉദ്ഘാടനം കൂടിയായി. ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും ജനങ്ങളെക്കൊണ്ട് ഏറ്റുപറയിച്ചുമായിരുന്നു പ്രസംഗം.


Source link

Related Articles

Back to top button