വിൻഡീസിന് ആശ്വാസം
പെർത്ത്: ഓസ്ട്രേലിയയ്ക്കെതിരേയുള്ള മൂന്നാമത്തെയും അവസാനത്തെയും ട്വന്റി-20 ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസിനു ജയം. ആദ്യ രണ്ടു മത്സരവും ജയിച്ച് ഓസ്ട്രേലിയ പരന്പര സ്വന്തമാക്കിയിരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ 37 റണ്‍സിന്റെ ജയമാണ് വിൻഡീസ് നേടിയത്. സ്കോർ: വെസ്റ്റ് ഇൻഡീസ് 220/6. ഓസ്ട്രേലിയ 183/5. ടോസ് നേടി ബാറ്റ് ചെയ്ത വിൻഡീസ് അഞ്ചു വിക്കറ്റിന് 79 എന്ന നിലയിൽ തകർച്ചയെ നേരിടുന്പോൾ ഒന്നിച്ച ഷെർഫേൻ റുഥർഫോർഡും (40 പന്തിൽ 67*) ആന്ദ്രെ റസലും (29 പന്തിൽ 71) ചേർന്ന് ആറാം വിക്കറ്റ് കൂട്ടുകെട്ടിൽ നേടിയ 139 റണ്‍സാണ് മികച്ച സ്കോറിലെത്തിച്ചത്. ഓസീസ് സ്പിന്നർ ആദം സാംപ 65 റണ്‍സാണ് വഴങ്ങിയത്. ഒരു അന്താരാഷ്ട്ര ട്വന്റി-20യിൽ ഓസ്ട്രേലിയക്കാരൻ വഴങ്ങുന്ന ഉയർന്ന റണ്‍സാണ്.
മറുപടി ബാറ്റിംഗിൽ ഡേവിഡ് വാർണർ (49 പന്തിൽ 81) ടോപ് സ്കോററായി. ടിം ഡേവിഡ് (19 പന്തിൽ 41*) അവസാന ഓവറുകളിൽ പൊരുതിയെങ്കിലും ജയത്തിലെത്തിക്കാനായില്ല.
Source link