ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസിന്റെ വാഹനവ്യൂഹത്തിൽ അജ്ഞാത വാഹനം കടന്നുകയറി

ന്യൂഡൽഹി∙ ബംഗാളിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ ഗുണ്ടാവിളയാട്ടം നടന്ന സന്ദേശ്ഖലി സന്ദർശിച്ചശേഷം ഡൽഹിയിലെത്തിയ ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസിന്റെ വാഹനവ്യൂഹത്തിൽ അജ്ഞാത വാഹനം കടന്നുകയറി. ദുരൂഹ സാഹചര്യത്തിലാണ് അജ്ഞാത വാഹനം അതിവേഗത്തിൽ കടന്നുകയറിയത്. സംഭവത്തിൽ ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചു. ഗവർണറെ അതീവ സുരക്ഷാമേഖലയിലേക്കു മാറ്റി. 
ഇസഡ് പ്ലസ് സുരക്ഷയുള്ള ഗവർണറുടെ യാത്രയ്ക്കിടയിലേക്കാണു വാഹനമെത്തിയത്. സന്ദേശ്ഖലിയിലെ സംഘർഷാവസ്ഥ അറിഞ്ഞയുടനെയാണ് കേരളത്തിലെ പരിപാടികൾ വെട്ടിച്ചുരുക്കി ഗവർണർ സന്ദേശ്ഖലിയിൽ എത്തിയത്.  

English Summary:
Car enters Bengal Governor’s motorcade in Delhi sabotage suspected


Source link
Exit mobile version