ബിഹാർ സ്പീക്കർ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പിച്ച് ബിജെപി അംഗം നന്ദകിഷോർ യാദവ്

പട്ന ∙ ബിഹാർ നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പിനു ബിജെപി അംഗം നന്ദകിഷോർ യാദവ് നാമനിർദേശ പത്രിക സമർപ്പിച്ചു. വ്യാഴാഴ്ചയാണ് തിരഞ്ഞെടുപ്പ്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണി വരെ നാമനിർദേശ പത്രിക നൽകാം. പ്രതിപക്ഷ സ്ഥാനാർഥിയില്ലെങ്കിൽ നന്ദകിഷോർ യാദവിനെ എതിരില്ലാതെ തിരഞ്ഞെടുക്കും. 
സ്പീക്കറായിരുന്ന ആർജെഡി അംഗം അവധ് ബിഹാരി ചൗധരിക്കെതിരായ അവിശ്വാസ പ്രമേയം കഴിഞ്ഞ ദിവസം നിയമസഭയിൽ പാസായതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ്. 

English Summary:
BJP’s Nand Kishore Yadav files nomination for Bihar assembly speaker’s post


Source link
Exit mobile version