നിതീഷ് വിശ്വാസവോട്ട് നേടി; 3 ആർജെഡി അംഗങ്ങൾ കൂറുമാറി

പട്ന ∙ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ബിഹാർ നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചു. ഭരണപക്ഷം 129 വോട്ടുകൾ നേടിയപ്പോൾ പ്രതിപക്ഷം വോട്ടെടുപ്പിൽ പങ്കെടുക്കാതെ ഇറങ്ങിപ്പോയി. 243 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 122 വോട്ടുകൾ മതിയാകും. ആർജെഡിയുടെ 3 എംഎൽഎമാർ നിതീഷ് കുമാറിനെ പിന്തുണച്ച് വോട്ടു ചെയ്തതു പ്രതിപക്ഷത്തിനു തിരിച്ചടിയായി. 
സ്പീക്കർ അവധ് ബിഹാറി ചൗധരിക്കെതിരെ ഭരണപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായി (125 –112). അവിശ്വാസം നേരിട്ട സ്പീക്കർക്കു പകരം ഡപ്യൂട്ടി സ്പീക്കർ മഹേശ്വർ ഹസാരിയാണ് സഭാനടപടികൾ നിയന്ത്രിച്ചത്. ഗവർണർ രാജേന്ദ്ര അർലെക്കറുടെ നയപ്രഖ്യാപന പ്രസംഗത്തിനു ശേഷം സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയവും തുടർന്നു നിതീഷ് സർക്കാരിന്റെ വിശ്വാസ പ്രമേയവും സഭയിലെത്തി. ആർജെഡി എംഎൽഎമാരായ ചേതൻ ആനന്ദ്, നീലം ദേവി, പ്രഹ്ലാദ് യാദവ് എന്നിവരാണ് ഭരണപക്ഷത്തേക്ക് കൂറുമാറിയത്. 

English Summary:
Nitish Kumar proves majority in bihar Assembly, five RJD MLA’s support him


Source link
Exit mobile version