SPORTS
ബ്രസീലിനെ തോൽപ്പിച്ച് അർജന്റീന ഒളിന്പിക്സിന്
പാരീസ്: ഒളിന്പിക്സ് ഫുട്ബോളിൽ നിലവിലെ ചാന്പ്യന്മാരായ ബ്രസീലിനു 2024 പാരീസ് എഡിഷനിലേക്ക് യോഗ്യത നേടാൻ സാധിച്ചില്ല. ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ അർജന്റീനയോട് 1-0നു ബ്രസീൽ പരാജയപ്പെട്ടു. അണ്ടർ 23 ടീമാണ് ഒളിന്പിക്സ് യോഗ്യതാ റൗണ്ടിൽ പോരാടുന്നത്. 2004നുശേഷം ആദ്യമായാണ് ബ്രസീൽ ഇല്ലാതെ ഒളിന്പിക്സ് ഫുട്ബോൾ അരങ്ങേറുക.
കഴിഞ്ഞ നാല് ഒളിന്പിക്സിലും ബ്രസീലിനായിരുന്നു സ്വർണം. അർജന്റീന ഇതുവരെ രണ്ട് പ്രാവശ്യം (2004, 2008) ഒളിന്പിക് ചാന്പ്യന്മാരായിട്ടുണ്ട്.
Source link