SPORTS

ഗോ​കു​ലം മി​ന്നി​ച്ചു


കോ​ഴി​ക്കോ​ട്: ഐ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ കേ​ര​ള​ത്തി​ന്‍റെ സാ​ന്നി​ധ്യ​മാ​യ ഗോ​കു​ലം കേ​ര​ള എ​ഫ്സി​ ഹോം ​മ​ത്സ​ര​ത്തി​ൽ 2-0ന് ​ഷി​ല്ലോം​ഗ് ലാ​ജോം​ഗി​നെ കീ​ഴ​ട​ക്കി. കെ. ​സൗ​ര​വ് (45+4’), മ​തി​ജ ബാ​ബോ​വി​ച്ച് (72’) എ​ന്നി​വ​രാ​ണ് ഗോ​കു​ല​ത്തി​നുവേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. ബാ​ബോ​വി​ച്ചി​ന്‍റെ ക​ന്നി ഗോ​ളാ​ണ്.

ജ​യ​ത്തോ​ടെ ഗോ​കു​ലം കേ​ര​ള പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ന്നു. 13 മ​ത്സ​ര​ങ്ങ​ളി​ൽ 23 പോ​യി​ന്‍റാ​യി ഗോ​കു​ല​ത്തി​ന്. ഇ​ത്ര​യും പോ​യി​ന്‍റു​മാ​യി റി​യ​ൽ കാ​ഷ്മീ​രാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. മു​ഹ​മ്മ​ദ​ൻ 28 പോ​യി​ന്‍റു​മാ​യി ത​ല​പ്പ​ത്ത് തു​ട​രു​ന്നു.


Source link

Related Articles

Back to top button