Site icon onlinekeralanews.com

ദുബായിലെ സാമ്പത്തിക കേന്ദ്രത്തിൽ സ്‌ഫോടനശബ്ദം, കെട്ടിടങ്ങൾക്ക് കുലുക്കം അനുഭവപ്പെട്ടു


ദുബായ്: മിഡിൽ ഈസ്റ്റിൽ യുഎസ്-ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം 14ാം ദിവസത്തിലേക്ക് കടക്കവെ, ദുബായിയുടെ ഹൃദയഭാഗത്ത് സ്‌ഫോടന ശബ്ദം. ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. രാവിലെ ഉണ്ടായ സംഭവത്തിൽ നഗരത്തിലെ പ്രധാന ഭാഗങ്ങളിൽ കറുത്ത പുക ഉയർന്നതായും കെട്ടിടങ്ങൾക്ക് കുലുക്കം അനുഭവപ്പെട്ടതായുമാണ് റിപ്പോർട്ടുകൾ.ഗൾഫ് രാജ്യങ്ങളിലെ ഫിനാൻഷ്യൽ സ്ഥാപനങ്ങളെ ആക്രമിക്കുമെന്ന് ഇറാൻ കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സാമ്പത്തിക കേന്ദ്രമായ ഡിഐഎഫ്സിക്ക് സമീപം സ്‌ഫോടനമുണ്ടായത്. ദുബായ് എയർപോർട്ട്, പോർട്ട്, പാം ജുമൈറ തുടങ്ങിയ പ്രധാന ഇടങ്ങളെ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസങ്ങളിലും നീക്കങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.എന്നാൽ, ഇത് സ്‌ഫോടനമല്ലെന്നാണ് ദുബായ് അധികൃതർ വ്യക്തമാക്കുന്നത്. ഇറാൻ തൊടുത്തുവിട്ട മിസൈലോ ഡ്രോണോ തകർത്തപ്പോൾ ഉണ്ടായ അവശിഷ്ടങ്ങൾ കെട്ടിടത്തിന് മുകളിൽ പതിച്ചതാണെന്നും ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.


Source link

Exit mobile version