ജാമ്യം ലഭിച്ചില്ല; വകുപ്പില്ലാമന്ത്രിസ്ഥാനം രാജിവച്ച് സെന്തിൽ ബാലാജി

ചെന്നൈ∙ സർക്കാർ ജോലിക്കു കോഴ വാങ്ങിയെന്ന കേസിൽ അറസ്റ്റിലായ തമിഴ്നാട് മന്ത്രി വി.സെന്തിൽ ബാലാജി മന്ത്രിപദം രാജിവച്ചു. അറസ്റ്റിനു പിന്നാലെ വകുപ്പില്ലാ മന്ത്രിയായി തുടരുകയായിരുന്നു സെന്തിൽ ബാലാജി. തുടർച്ചയായി ജാമ്യം നിഷേധിക്കപ്പെട്ടതോടെയാണു രാജി.
സർക്കാർ ജോലിക്കു കോഴ വാങ്ങിയെന്ന കേസിലാണ് ഇ.ഡി മന്ത്രി വി.സെന്തിൽബാലാജിയെ അറസ്റ്റ് ചെയ്തത്. 2023 ജൂൺ 13നായിരുന്നു അറസ്റ്റ്. 18 മണിക്കൂറോളം ചോദ്യം ചെയ്തതിനുശേഷമായിരുന്നു അറസ്റ്റ്. പിന്നാലെ നെഞ്ചുവേദന അനുഭവപ്പെടുന്നതായി പറഞ്ഞ മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 2013–14ൽ മന്ത്രിയായിരിക്കെ ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്ക്, എൻജിനീയർ തസ്‌തികകളിൽ ജോലി വാഗ്ദാനം ചെയ്‌‌തു കോഴ വാങ്ങിയെന്നാണു സെന്തിൽ ബാലാജിക്കെതിരായ കേസ്.

English Summary:
SenthilBalaji who was arrested by ED has tendered his resignation


Source link
Exit mobile version