ബിഹാറിൽ വിശ്വാസ വോട്ടെടുപ്പ് ഉടൻ; നിയമസഭാ സമ്മേളനം ആരംഭിച്ചു

പട്ന∙ ബിഹാറില്‍ നിതീഷ് കുമാർ നയിക്കുന്ന ജെഡിയു – ബിജെപി സഖ്യ സർക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് ഉടൻ നടക്കും. നിയമസഭയിൽ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. 243 അംഗ സഭയിൽ 128 അംഗങ്ങളുടെ പിന്തുണയാണ് സഖ്യ സർക്കാരിനുള്ളത്. കേവല ഭൂരിപക്ഷം തെളിയിക്കാൻ 122 പേരുടെ പിന്തുണയാണ് ആവശ്യം. ബിജെപിക്ക് 78, ജെഡിയു–45, ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയ്ക്ക് നാല് സീറ്റുമാണുള്ളത്. ഒരു സ്വതന്ത്ര എംഎൽഎയുടെ പിന്തുണയും സർക്കാരിനുണ്ട്. ആർജെഡി – കോൺഗ്രസ് പ്രതിപക്ഷ സഖ്യത്തിന് 114 സീറ്റുകളാണുള്ളത്.
അതേസമയം സർക്കാർ മാറിയിട്ടും തൽസ്ഥാനത്തു തുടരുന്ന സ്പീക്കർ അവധ് ബിഹാരി ചൗധരിയും വിശ്വാസ വോട്ടെടുപ്പ് നേരിടേണ്ടിവരും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനു പിന്നാലെ സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിക്കും. പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ മുന്നണിയിൽനിന്ന് പിൻവാങ്ങിയ നിതീഷ് കുമാർ ജനുവരി 28നാണ് ഒൻപതാം തവണ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

English Summary:
Bihar Trust Vote Updates


Source link
Exit mobile version