വിഷ്ണു വിനയ് ഇനി സംവിധായകൻ; ‘മാളികപ്പുറം’ ടീമിന്റെ ‘ആനന്ദ് ശ്രീബാല’
സംവിധായകൻ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ് സംവിധായകനാകുന്നു. മാളികപ്പുറം, 2018 എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്നു നിർമിക്കുന്ന ‘ആനന്ദ് ശ്രീബാല’ എന്ന സിനിമയിലൂടെയാണ് വിഷ്ണുവിന്റെ സംവിധാന അരങ്ങേറ്റം. ‘മാളികപ്പുറം’ സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയാണ് ഈ ചിത്രത്തിന്റെയും തിരക്കഥ.
അർജുൻ അശോകൻ, സൈജു കുറുപ്പ്, സിദ്ദീഖ്, അപർണ ദാസ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ആശ ശരത്, ഇന്ദ്രൻസ്, മനോജ് കെ യു, മാളവിക മനോജ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന് രഞ്ജിൻ രാജാണ് സംഗീതം ഒരുക്കുന്നത്.
ചിത്രം നിർമിക്കുന്നത് പ്രിയ വേണു, നീറ്റാ പിന്റോ എന്നിവർ ചേർന്നാണ്. തിങ്കൾ രാവിലെ 10.30 ന് ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലായിരുന്നു പൂജ.
ചന്ദ്രകാന്ത് മാധവൻ ഛായാഗ്രഹണം നിർവഹിക്കുന്നു. കിരൺ ദാസാണ് എഡിറ്റർ. ഗോപകുമാർ ജി.കെ., സുനിൽ സിങ്, ജസ്റ്റിൻ ബോബൻ എന്നിവരാണ് പ്രൊഡക്ഷൻ ഡിപ്പാർട്മെന്റ് കൈകാര്യം ചെയ്യുന്നത്. ആർട് ഡയറക്ടർ സാബു റാം, സൗണ്ട് ഡിസൈൻ രാജാകൃഷ്ണൻ എം.ആർ.
കോസ്റ്റ്യൂം ഡിസൈനർ സമീറ സനീഷ്; മേക്കപ്പ് റഹീം കൊടുങ്ങല്ലൂർ, അസോഷ്യേറ്റ് ഡയറക്ടർ ബിനു ജി. നായർ, പിആർ ആൻഡ് മാർക്കറ്റിങ് വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ; ഡിസൈൻ ഓൾഡ് മങ്ക് ഡിസൈൻ.
English Summary:
Anand Sreebala malayalam movie title poster out, vishnu vinay movie
Source link