മാക്സി സെഞ്ചുറി, റിക്കാർഡ്

അഡ്ലെയ്ഡ്: സെഞ്ചുറി നേടിയ ഗ്ലെൻ മാക്സ്വെല്ലിന്റെ കരുത്തിൽ വെസ്റ്റ് ഇൻഡീസിന് എതിരായ രണ്ടാം ട്വന്റി-20 ക്രിക്കറ്റിൽ ഓസ്ട്രേലിയയ്ക്കു ജയം. 34 റണ്‍സിന്റെ ജയം സ്വന്തമാക്കിയ ഓസീസ് മൂന്ന് മത്സര പരന്പര 2-0ന്റെ ലീഡോടെ ഉറപ്പാക്കി. സ്കോർ: ഓസ്ട്രേലിയ 241/4 (20). വെസ്റ്റ് ഇൻഡീസ് 207/9 (20). രോഹിത്തിന് ഒപ്പം രാജ്യാന്തര ട്വന്റി-20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി എന്ന റിക്കാർഡിൽ ഇന്ത്യയുടെ രോഹിത് ശർമയ്ക്ക് (5) ഒപ്പം മാക്സ്വെൽ എത്തി. 218.18 സ്ട്രൈക്ക് റേറ്റിലായിരുന്നു 55 പന്തിൽ 120 റണ്‍സുമായി മാക്സ്വെൽ പുറത്താകാതെനിന്നത്. എട്ട് സിക്സും 12 ഫോറും അദ്ദേഹത്തിന്റെ സെഞ്ചുറിക്ക് അകന്പടി സേവിച്ചു. 242 റണ്‍സ് പിന്തുടർന്ന വിൻഡീസിനായി ക്യാപ്റ്റൻ റോവ്മാൻ പവൽ (63) മാത്രമാണ് അർധശതകം കടന്നത്.
Source link