INDIALATEST NEWS

തിരുപ്പൂരിൽ ജാതിമതിൽ പൊളിച്ചു; ചിരട്ടയിൽ ചായ നൽകിയ 2 പേർ അറസ്റ്റിൽ

ചെന്നൈ ∙അവിനാശി ദേവീന്ദ്രൻ നഗറിൽ ദലിത് വിഭാഗത്തെയും ഇതര ജാതിക്കാരെയും വേർതിരിക്കുന്ന മതിൽ തിരുപ്പൂർ ജില്ലാ ഭരണകൂടം പൊളിച്ചുനീക്കി. ബാക്കി ഭാഗം ഇന്നും നാളെയുമായി പൊളിക്കും. മതിൽ ഇല്ലാതാകുന്നതോടെ അറുപതോളം ദലിത് കുടുംബങ്ങളുടെ സഞ്ചാരം സുഗമമാകും.
ഇതിനിടെ, ധർമപുരിയിലെ കൃഷിയിടത്തിൽ ദലിത് വിഭാഗത്തിലുള്ള സ്ത്രീകൾക്ക് ചിരട്ടയിൽ ചായ നൽകിയതിന് 2 പേർ അറസ്റ്റിലായി. 

നേരത്തേയും ചിരട്ടയിൽ ചായ നൽകിയെന്നും പലതരത്തിലുള്ള വിവേചനം നേരിടുന്നതായുമുള്ള പരാതിയിൽ പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയുന്ന നിയമപ്രകാരമാണ് നടപടി സ്വീകരിച്ചത്.

English Summary:
Two arrested in Tamilnadu for serving tea in coconut shells to Dalits


Source link

Related Articles

Back to top button