തിരുവനന്തപുരം: രണ്ട് ബോഡി ബിൽഡിംഗ് താരങ്ങളെ പൊലീസിൽ സബ് ഇൻസ്പെക്ടർമാരായി നിയമിച്ചു. ലോക പുരുഷ സൗന്ദര്യ മത്സരത്തിൽ വെള്ളി നേടിയ ഷിനു ചൊവ്വ, മിസ്റ്റർ യൂണിവേഴ്സ് കിരീടം നേടിയ ചിത്തരേഷ് നടേശൻ എന്നിവരെയാണ് നിയമിച്ചത്.പുരുഷ ശരീരസൗന്ദര്യ മത്സരം ഒളിമ്പിക്സിലോ ദേശീയ ഗെയിംസിലോ ഇനമല്ല. അന്തർദേശീയ- ദേശീയ തലങ്ങളിൽ മെഡലുകൾ നേടിയ താരങ്ങൾ നിയമനത്തിനായി കാത്തുനിൽക്കുമ്പോഴായിരുന്നു ‘വേണ്ടപ്പെട്ടവർക്കായി’ സർക്കാരിന്റെ വഴി വിട്ട നീക്കം. സ്‌പോർട്സ് ക്വോട്ട നിയമനത്തിന് ബോഡി ബിൽഡിംഗ് ഇതുവരെ പരിഗണിച്ചിട്ടുമില്ല.
Source link
കായിക ക്ഷമത നോക്കാതെ 2 ബോഡി ബിൽഡർമാർക്ക് എസ്.ഐയായി നിയമനം

