യുഎസിൽ ആക്രമണത്തിനിരയായ ഇന്ത്യൻ ഐടി പ്രഫഷണൽ മരിച്ചു
വാഷിംഗ്ടൺ: യുഎസ് തലസ്ഥാനമായ വാഷിംഗ്ടണിലെ റസ്റ്ററന്റിൽ ആക്രമണത്തിനിരയായ ഇന്ത്യൻ ഐടി പ്രഫഷണൽ മരണത്തിനു കീഴടങ്ങി. വാഷിംഗ്ടൺ ഡിസിക്കു സമീപം അലക്സാണ്ട്രിയയിൽ താമസിക്കുന്ന വിവേക് തനൂജ (41) ആണ് മരിച്ചത്. ഡൈനാമോ ടെക്നോളജീസ് എന്ന ഐടി കന്പനി സഹസ്ഥാപകനും പ്രസിഡന്റുമാണ് വിവേക്. കഴിഞ്ഞ രണ്ടാംതീയതി വാഷിംഗ്ടൺ ഡൗൺടൗണിലെ ഒരു റസ്റ്ററന്റിനു പുറത്തുവച്ചാണ് വിവേക് ആക്രമിക്കപ്പെട്ടത്.
തർക്കത്തിനിടെ ഒരാൾ വിവേകിനെ ക്രൂരമായി മർദിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തിയാണ് വിവേകിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
Source link