മെ​റൂ​ണ്‍​സ്


ദോ​ഹ: ദ ​മെ​റൂ​ണ്‍​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഖ​ത്ത​ർ എ​എ​ഫ്സി ഏ​ഷ്യ​ൻ ക​പ്പ് ഫുട്ബോളി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യും മു​ത്ത​മി​ട്ടു. ലൂ​സൈ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ ഖ​ത്ത​ർ 3-1ന് ​ജോ​ർ​ദാ​നെ തോ​ൽ​പ്പി​ച്ചു. മൂ​ന്നു പെ​നാ​ൽ​റ്റി​ക​ൾ വ​ല​യി​ലാ​ക്കി ഹാ​ട്രി​ക് നേ​ടി​യ അ​ക്രം അ​ഫീ​ഫ് ആ​ണ് ഖ​ത്ത​റി​ന് ജ​യ​മൊ​രു​ക്കി​യ​ത്. 2019ലെ ​ജേ​താ​ക്ക​ളാ​യ ഖ​ത്ത​ർ ആ​ദ്യ​മാ​യാ​ണ് തു​ട​ർ​ച്ച​യാ​യ ര​ണ്ടു ത​വ​ണ ജേ​താ​ക്ക​ളാ​കു​ന്ന​ത്. 22-ാം മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി​യി​ലൂ​ടെ അ​ക്രം അ​ഫീ​ഫ് ഖ​ത്ത​റി​നെ മു​ന്നി​ലെ​ത്തി​ച്ചു. സ​മ​നി​ല​യ്ക്കാ​യി പൊ​രു​തി​യ ജോ​ർ​ദാ​ൻ ര​ണ്ടാം പ​കു​തി​യി​ൽ യാ​സ​ൻ അ​ൽ നെ​യ്മ​തി​ലൂ​ടെ (67’) മ​റു​പ​ടി ന​ല്കി.

എ​ന്നാ​ൽ ലീ​ഡ് പി​ടി​ക്കാ​നു​ള്ള ജോ​ർ​ദാ​ന്‍റെ ശ്ര​മ​ങ്ങ​ൾ ത​ക​ർ​ത്ത് 73-ാം മി​നി​റ്റി​ൽ അ​ഫീഫ് പെ​നാ​ൽ​റ്റി​യി​ലൂ​ടെ വീ​ണ്ടും വ​ല​കു​ലു​ക്കി. 90+5-ാം മി​നി​റ്റി​ൽ ഒ​രു പെ​നാ​ൽ​റ്റികൂ​ടി വ​ല​യി​ലാ​ക്കി അ​ഫീ​ഫ് നി​ല​വി​ലെ ചാ​ന്പ്യ​ന്മാ​രു​ടെ ജ​യം ഉ​റ​പ്പി​ച്ചു.


Source link

Exit mobile version